സ്‌കൂള്‍ ഒളിംപിക്സിലും ഇനി സ്വര്‍ണകപ്പ്

Advertisement

സ്‌കൂള്‍ ഒളിംപിക്സ് വിജയികള്‍ക്ക് ഇനി സ്വര്‍ണകപ്പ്. കലോത്സവ കിരീടത്തിന്റെ മാതൃകയില്‍ സ്‌കൂള്‍ ഒളിംപിക്സിലും പുതിയ സമ്മാനം ഏര്‍പ്പെടുത്തുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രഖ്യാപനം. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ആയിരിക്കും സ്വര്‍ണക്കപ്പ് നല്‍കുക.
തിരുവനന്തപുരത്ത് വച്ച് നടക്കുന്ന രണ്ടാമത് സ്‌കൂള്‍ ഒളിംപിക്സില്‍ പുതിയ കിരീടം നല്‍കും. മുഖ്യമന്ത്രിയുടെ പേരിലായിരിക്കും കിരീടം നല്‍കുക. മറ്റ് കാര്യങ്ങള്‍ തീരുമാനമായിട്ടില്ല. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പര്യടനം നടത്തിയ ശേഷമായിരിക്കും കപ്പ് മുഖ്യമന്ത്രിക്ക് കൈമാറുക.

Advertisement