കുടുംബം തകർത്തവന്റെ കൂടെയാണ് പാർട്ടിയെങ്കിൽ ആ പാർട്ടിയോട് ഗുഡ് ബൈ പറയേണ്ടി വരും,എഫ്ബി പോസ്റ്റില്‍ ഷെർഷാദ്

Advertisement

തിരുവനന്തപുരം.സിപിഎം സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ കത്ത് ചോർച്ചാ വിവാദം പാര്‍ട്ടി ച‌ർച്ച ചെയ്യും.നാളെ ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ വിഷയം ച‌ർച്ചയായേക്കും. എം.വി ഗോവിന്ദൻറെ വക്കീൽ നോട്ടീസിന് വിശദമായ മറുപടി നൽകുമെന്ന് മുഹമ്മദ് ഷെർഷാദ് പ്രതികരിച്ചു കുടുംബം തകർത്തവന്റെ കൂടെയാണ് പാർട്ടിയെങ്കിൽ ആ പാർട്ടിയോട് ഗുഡ് ബൈ പറയേണ്ടി വരുമെന്നും ഷെർഷാദ് എഫ്ബി പോസ്റ്റിലൂടെ പ്രതികരിച്ചു

ഈമാസം 7ന് നടന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷമാണ് കത്ത് ചോർത്തൽ വിവാദം പുറത്തുവരുന്നത്. പാർട്ടി സംസ്ഥാന
നേതൃത്വത്തിൽ ഇതുവരെ വിവാദത്തിൽ ചർച്ച നടന്നിട്ടില്ല.അതുകൊണ്ടുതന്നെ നാളെത്തെ സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിഷയം
ചർച്ചയാകുമെന്ന് ഉറപ്പാണ്.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മകൻ ശ്യാംജിത്തും ആരോപണ നിഴലിലായതിനാൽ വിവാദം
പരാമർശിക്കാതെ പോകാൻ നേതൃത്വത്തിനും കഴിയല്ല.വിവാദത്തോടുളള മുഖ്യമന്ത്രിയുടെ
പ്രതികരണവും യോഗത്തിൽ ഉണ്ടായേക്കും. പൊളിറ്റ് ബ്യൂറോ യോഗത്തിന് പോകാതിരുന്ന മുഖ്യമന്ത്രി ഇതുവരെ പാർട്ടിക്കകത്തോ പുറത്തോ പ്രതികരിച്ചിട്ടില്ല.എം.വി.ഗോവിന്ദൻെറ വക്കീൽ നോട്ടീസിൽ പ്രതികരണവുമായി പരാതിക്കാരനായ
മുഹമ്മദ് ഷെർഷാദ് രംഗത്ത് വന്നിട്ടുണ്ട്.എഫ്ബി പോസ്റ്റിലൂടെയാണ് ഷെർഷാദിൻെറ പ്രതികരണം. വക്കീൽ നോട്ടീസിന് വിശദമായ മറുപടി നൽകുമെന്ന് ഷെർഷാദ് അറിയിച്ചു.കുടുംബം തകർത്തവന്റെ
കൂടെ ആണ് പാർട്ടിയെങ്കിൽ ആ പാർട്ടിയോട് ഗുഡ് ബൈ പറയേണ്ടി വരും.കുടുബത്തേക്കാൾ വലുതല്ല
ഏത് പാർട്ടി സെക്രട്ടറിയുടെ മകനും.ഇനിമുതൽ ലൈവും ബ്രെക്കിങ്ങും ചെന്നൈയിൽ നിന്നെന്നും
ഷെർഷാദ് എഫ് ബി പോസ്റ്റിൽ പറയുന്നുണ്ട്

Advertisement