ഓണത്തോടനുബന്ധിച്ച് സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ അംഗങ്ങളായ വിദ്യാര്‍ഥികള്‍ക്ക് നാല് കിലോ അരി വീതം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് അരി ലഭിക്കുക.
സംസ്ഥാനത്തെ 24,77,337 കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട എല്ലാ കുട്ടികള്‍ക്കും അരി വിതരണം ചെയ്യാനാണ് തീരുമാനം.
































