ബലാത്സംഗക്കേസില്‍ പ്രതിയായ റാപ്പര്‍ വേടന്‍ ഒളിവില്‍ തന്നെയാണെന്ന് പോലീസ്. വേടന്റെ ലൊക്കേഷന്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു.
വേടന് പൊലീസ് സംരക്ഷണം നല്‍കിയിട്ടില്ല. കേസില്‍ അന്വേഷണം ശരിയായ രീതിയില്‍ തന്നെയാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തെളിവുശേഖരണവും സാക്ഷികളുടെ മൊഴിയെടുപ്പും ഊര്‍ജ്ജിതമായി തന്നെ മുന്നോട്ടു പോകുന്നുണ്ടെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
വേടനെതിരെ പുതിയ പരാതികൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും.
































