സിപിഎം കോൺഗ്രസ് സംഘർഷത്തിൽ ഇരു കൂട്ടർക്കും എതിരെ കേസെടുത്ത് പൊലീസ്

Advertisement

കടക്കൽ. കഴിഞ്ഞ ദിവസമുണ്ടായ സിപിഐഎം കോൺഗ്രസ് സംഘർഷത്തിൽ ഇരു കൂട്ടർക്കും എതിരെ കേസെടുത്ത് പൊലീസ്. കടയ്ക്കൽ പൊലിസാണ് കേസെടുത്തത്. സംഭവത്തിൽ നേരിട്ട് ബന്ധപ്പെട്ടവരിൽ പലരും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. സംഘർഷത്തിൽ
സിപിഐഎം കാറ്റാടി മൂട് ബ്രഞ്ച് സെക്രട്ടറി വിഥുന് കുത്തേൽക്കുകയും 6 സി പി ഐഎം പ്രവർത്തകർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പരുക്കേറ്റ മൂന്ന് കോൺഗ്രസ്‌ നേതാക്കളും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരെയും സിപിഐ എം തല്ലിത്തകർത്ത കോൺഗ്രസ് പാർട്ടി ഓഫീസും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ന് സന്ദർശിച്ചേക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുകയാണ്. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്കുണ്ടായ പരാജയത്തിന് പിന്നാലെ എസ് എഫ് ഐ -കെ എസ് യു പ്രവർത്തകർ തമ്മിലുള്ള സംഘർഷമാണ് കോൺഗ്രസ് സിപിഐഎം സംഘർഷത്തിൽ കലാശിച്ചത്.

Advertisement