എറണാകുളം പറവൂർ കോട്ടുവള്ളിയിൽ യുവതി പുഴയിൽ ചാടി ജീവനൊടുക്കി. കോട്ടുവള്ളി സ്വദേശിനി ആശയാണ് മരിച്ചത്. വട്ടിപ്പലിശക്കാരുടെ ഭീഷണിയാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപണം. മുന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണ് ഇവര്‍ക്ക് പണം നല്‍കിയത്. പണം നല്‍കിയവര്‍ ആശയെ ഭീഷണിപ്പെടുത്തിയെന്ന് ഭര്‍ത്താവ് ബെന്നി ആരോപിക്കുന്നു. ഭീഷണിയെ തുടര്‍ന്ന് ആശ നേരത്തെ കൈഞരമ്പ് മുറിച്ചിരുന്നു. എസ്പിക്ക് പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ല. മുതലും മുതലിന്‍റെ ഇരട്ടി പലിശയും നല്‍കിയെന്നും ബെന്നി പറയുന്നു.
































