കടയ്ക്കല്‍. കടക്കലിൽ സിപിഎം കോൺഗ്രസ് സംഘർഷം. സിപിഎം പ്രവർത്തകന് കുത്തേറ്റു. കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിഥുനാണ് കുത്തേറ്റത്. സംഘർഷത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകർക്കും പരുക്കേറ്റു. കോൺഗ്രസ് പ്രവർത്തകന്റെ കട അടിച്ചു തകർത്തു. കടക്കലിലെ സിപിഐഎം കോൺഗ്രസ് സംഘർഷത്തിനിടെ കോൺഗ്രസ് പ്രവർത്തകന്റെ കട തല്ലിത്തകർത്തു
കടക്കൽ സ്വദേശി അൻസറിന്റെ സംസം ബേക്കറിയ്ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. സിപിഐഎം പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം അൽപസമയത്തിനകം ആരംഭിക്കും
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ് എഫ് ഐ കെ എസ് യു പ്രവർത്തകർ തമ്മിലുള്ള തർക്കങ്ങളാണ് കോൺഗ്രസ് സിപിഐഎം സംഘർഷത്തിൽ കലാശിച്ചത്. കാലങ്ങളായി എസ്എഫ്ഐ വിജയിക്കുന്ന സ്കൂളുകളിൽ ഇത്തവണ കെഎസ് യു വിജയിച്ചിരുന്നു
കഴിഞ്ഞദിവസം സിനിമാ തിയറ്ററിനു മുന്നിൽ വച്ചും എസ്എഫ്ഐ കെഎസ്‌യു പ്രവർത്തകർ ഏറ്റുമുട്ടി. ഇതിനെ തുടർന്നാണ് ഇന്ന് കടയ്ക്കലിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തിയത്.പ്രതിഷേധത്തിനിടെ സിപിഐഎമ്മിനെതിരായി പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതോടെയാണ് സംഘർഷം ഉണ്ടായത്
കോൺഗ്രസ് പാർട്ടി ഓഫീസ് സിപിഐ എം പ്രവർത്തകർ അടിച്ചു തകർത്തു






































