കൊച്ചി.ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ അറസ്റ്റ് തടഞ്ഞു ഹൈക്കോടതി. മുൻകൂർ ജാമ്യപേക്ഷ തീർപ്പാകുന്നത് വരെ അറസ്റ്റ് പാടില്ലന്ന് പോലീസിന് നിർദേശം. ഉഭയ സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗം ആകുമെന്നും കോടതി ചോദിച്ചു.
വേടനെതിരെ ഗുരുതരാരോപണങ്ങളാണ് പരാതിക്കാരി കോടതിയിൽ പറഞ്ഞത്. സാമ്പത്തിക ചൂഷണം നടത്തി, വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പീഡിപ്പിച്ചു.
വേടൻ സ്ഥിരം കുറ്റവാളി ആണെന്നും പരാതിക്കാരി കോടതിയിൽ വ്യക്തമാക്കി.
മീറ്റ് ആരോപണവേളയിൽ വേടൻ ഫേസ്ബുക്കിലൂടെ ഖേദം പ്രകടിപ്പിച്ച കാര്യവും പരാതിക്കാരുടെ അഭിഭാഷക കോടതിയെ അറിയിച്ചു.
എന്നാൽ ഫേസ്ബുക്ക് പോസ്റ്റുകൾ എങ്ങനെ തെളിവായി സ്വീകരിക്കാനാകുമെന്ന് കോടതി ചോദിച്ചു. ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാകുമ്പോഴൊക്കെ ബലാത്സംഗം ബലാത്സംഗമായി കണക്കാക്കാൻ ആകില്ലെന്നും കോടതി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ്
ജാമ്യാപേക്ഷയിൽ തീർപ്പ് ഉണ്ടാകുന്നതുവരെ വേടന്റെ അറസ്റ്റ് തടഞ്ഞത്.
വേടന് എതിരെ മുഖ്യമന്ത്രിക്കു മുമ്പിലുള്ള പരാതിയെക്കുറിച്ചും കോടതിയിൽ വാദിഭാഗം
ഉന്നയിച്ചിരുന്നു. ക്രിമിനൽ നടപടികളിൽ മുഖ്യമന്ത്രിക്ക് എന്ത് പങ്കെന്നായിരുന്നു കോടതിയുടെ മറുചോദ്യം. മുൻകൂർ ജാമ്യ അപേക്ഷയിൽ നാളെയും വാദം തുടരും.
2021 മുതൽ 23 വരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ തൃക്കാക്കര പോലീസാണ് വേടനെതിരെ ബലാത്സംഗ കേസ് എടുത്തത്






































