ഓണക്കിറ്റ് വിതരണം ഈ മാസം 26 മുതൽ,എല്ലാ നിത്യോപയോഗ സാധനങ്ങൾക്കും വില കുറയുമെന്ന് മന്ത്രി

Advertisement

കൊച്ചി.സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഈ മാസം 26 മുതൽ. 14 ഇന സാധനങ്ങളുടെ കിറ്റ് വിതരണം സെപ്റ്റംബർ 4 ന് പൂർത്തിയാക്കും. വെളിച്ചെണ്ണ വില കുറയ്ക്കാനുള്ള നടപടി അന്തിമഘട്ടത്തിലെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി.

ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ ഈ മാസം 26 മുതൽ വിതരണം ചെയ്യനാണ് തീരുമാനം.
ബി.പി.എൽ- എ.പി എൽ കാർഡ് എന്ന വ്യത്യാസം
ഇല്ലാതെ അരി ലഭിക്കും. ഓണക്കാലത്തോടനുബന്ധിച്ച് 250 ൽ അധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്കായിരിക്കും ഓഫറുകൾ ലഭ്യമാകുക. പതിന്നാലിനടങ്ങളടങ്ങിയ ഓണകിറ്റ് വിതരണവും 26 ന് ആരംഭിക്കും. വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. AAY വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങൾക്കുമായിരിക്കും ആദ്യ ഘട്ടത്തിൽ കിറ്റ് ലഭിക്കുക.

ശബരി ബ്രാൻഡിൽ പുതിയ ഉത്പന്നങ്ങളും സപ്ലൈക്കോ വിപണിയിലിറക്കി.പുട്ടുപൊടി, അപ്പം പൊടി, പായസം മിക്സ്, പഞ്ചസാര, ഉപ്പ്, പാലക്കാടൻ മട്ട എന്നിവയാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നടി റീമ കല്ലിങ്കലിന് പുതിയ ഉത്പന്നങ്ങളുടെ ആദ്യ വില്പന നടത്തി.

വെളിച്ചെണ്ണ വില ക്രമാ തീതമായി കുറയുമെന്നും കൊപ്രയുടെ ശരാശരി വില കുറഞ്ഞതാണ് വെളിച്ചെണ്ണ വിലയും കുറഞ്ഞിരിക്കുന്നതെന്നും സപ്ലൈക്കോ MD. ഔട്ട്ലെറ്റുകളിൽ സബ്‌സിഡി സാധനങ്ങൾ ഇല്ലാത്ത സ്ഥിതി ഉണ്ടാകില്ലെന്നും അശ്വതി ശ്രീനിവാസൻ പറഞ്ഞു

429 രൂപയുടെ കേരാ ഫെഡ് വെളിച്ചെണ്ണ 350 രൂപയിൽ താഴെ വിതരണം ചെയ്യാനും 359 രൂപയ്ക്ക് നൽകുന്ന വെളിച്ചെണ്ണ 300 ൽ താഴെ രൂപയ്ക്കും നൽകാനാണ് ആലോചന. വെളിച്ചെണ്ണ ഉൾപ്പടെ എല്ലാ നിത്യോപയോഗ സാധനങ്ങൾക്കും വില കുറയുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്

Advertisement