പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ചെകിട്ടത്ത് അടിച്ച സംഭവത്തിൽ ഹെഡ്മാസ്റ്റർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്,കേസ് ഒതുക്കാന്‍ ഒരു ലക്ഷം

Advertisement

കാസർഗോഡ്. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ചെകിട്ടത്ത് അടിച്ച സംഭവത്തിൽ ഹെഡ്മാസ്റ്റർക്കെതിരെ പോലീസ് കേസെടുത്തു. എം അശോകനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ബാലാവകാശ കമ്മീഷൻ അംഗം ബി. മോഹൻകുമാർ കുട്ടിയുടെ വീട്ടിലും സ്കൂളിലും എത്തി മൊഴിയെടുത്തു.

അഭിനവ് കൃഷ്ണയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് ബേഡകം പോലീസിന്റെ നടപടി. ജാമ്യമില്ല വകുപ്പ് പ്രകാരം എം അശോകനെതിരെ കേസെടുത്തു. എന്നാൽ അറസ്റ്റ് ഉടൻ വേണ്ടെന്ന തീരുമാനത്തിലാണ് പൊലീസ് ഉള്ളത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയ ശേഷമായിരിക്കും തുടർനടപടി. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഹെഡ്മാസ്റ്റർക്കെതിരെ നടപടി സ്വീകരിക്കും. ഹെഡ്മാസ്റ്റർ എം അശോകന് വീഴ്ച പറ്റിയതായാണ് അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ സ്വമേധയാ കേസെടുത്ത സംസ്ഥാന ബാലാവകാശ കമ്മീഷൻ നടപടികൾ ആരംഭിച്ചു. കമ്മീഷൻ അംഗം അഭിനവ് കൃഷ്ണ കുട്ടിയുടെ വീട്ടിലും, കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂളിലുമെത്തി വിവരങ്ങൾ ശേഖരിച്ചു.

ഡി ഡി ഇ, ബേഡകം എസ് എച്ച് ഒ എന്നിവർ സംസ്ഥാന ബാലാവകാശ കമ്മീഷന് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. കേസൊതുക്കാൻ ഒരുലക്ഷം രൂപ വാഗ്ദാനം ചെയ്ത സംഭവത്തിൽ കർശന നടപടി സ്വീകരിക്കാനാണ് ബാലാവകാശ കമ്മീഷന്റെ തീരുമാനം.

Advertisement