ചികിത്സക്കെത്തിയ സ്ക്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, ഡോക്ടർ അറസ്റ്റിൽ

Advertisement

കോഴിക്കോട്. നാദാപുരത്ത് ആയുർ വേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ സ്ക്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. മാഹി കല്ലാട്ട് സ്വദേശി ശ്രാവണാണ് അറസ്റ്റിലായത്.ആശുപത്രിയിൽവെച്ച് ഇയാൾ പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നത്

നാദാപുരം – തലശ്ശേരി റോഡിൽ പ്രവർത്തിക്കുന്ന ഇഹാബ് ആശുപത്രിയിലെ ഡോക്ടർ മാഹി കല്ലാട്ട് സ്വദേശ ശ്രാവണിനെയാണാ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലായ് മാസം മാതാവിനൊപ്പം ആശുപത്രിയിൽ എത്തിയപ്പോൾ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വിദ്യാർത്ഥിനിയുടെ പരാതി. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആശുപത്രിയിൽ ചികിത്സക്കെത്തിയതല്ലെന്നും പരാതിക്കാരിയുടെ മാതാവ് ഹോസ്പിറ്റലിലെ ജീവനക്കാരിയാണെന്നുമാണ് ആശുപത്രി അതികൃതർ പറയുന്നത്. പ്രതിയെ സസ്പെന്റ് ചെയ്തെന്നും വൈദ്യപഠനം പൂർത്തിയാക്കിയിട്ടില്ലാത്ത പ്രതി ആശുപത്രിയിലെ തെറാപ്പിസ്റ്റ് മാത്രമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി

Advertisement