കോഴിക്കോട്: മതവും വിശ്വാസവും ആളുകളെ ഒന്നിപ്പിക്കുന്നതാകണമെന്ന് സി എസ് ഐ മലബാർ മഹാഇടവക ബിഷപ്പ് ഡോ.റോയിസ് മനോജ് വിക്ടർ പറഞ്ഞു. സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ
കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി )ക്ലർജി കമ്മീഷൻ കോഴിക്കോട് ജില്ലാ സമ്മേളനം കോഴിക്കോട് സി എസ് ഐ സെൻ്റ് മേരീസ് ഇംഗ്ലീഷ് ചർച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാക്കാലത്തും വെല്ലുവിളികൾ നേരിടുന്ന വൈദീക സമൂഹം മനുഷ്യരേയും ദൈവത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണെന്നും അദ്ദേഹം പറഞ്ഞു.
ക്ലർജി കമ്മീഷൻ ചെയർമാൻ റവ എ ആർ നോബിൾ അധ്യക്ഷനായി.
കെ സി സി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ് മുഖ്യ പ്രഭാഷണം നടത്തി.
ശുശ്രൂഷ വെല്ലുവിളികൾ മതം, വിശ്വാസം എന്ന വിഷയത്തിൽ
കെ സി സി ട്രഷറർ റവ.ഡോ.റ്റി.ഐ ജെയിംസ് ക്ലാസ് നയിച്ചു.
മാർത്തോമാ സഭ കുന്നംകുളം മലബാർ ഭദ്രാസന സെക്രട്ടറി,
റവ.സജു ബി ജോൺ,
ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസന വൈദീക സെക്രട്ടറി
ഫാദർ അലക്സാണ്ടർ കെ.എ.
സിഎസ്ഐ മലബാർ മഹായിടവക സെക്രട്ടറി,റവ.ജേക്കബ് ഡാനിയേൽ, കെ സി സി സംസ്ഥാന പ്രോഗ്രാം കോ ഓഡിനേറ്റർ മേജർ റ്റി.ഇ.സ്റ്റീഫൻസൺ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ ചെയർമാൻ – റവ.ജേക്കബ് ഡാനിയേൽ,
കൺവീനർ – റവ. ഡെയ്ൻ സ് പി സാമുവേൽ,
ട്രഷറർ – റവ. ഫാദർ എൽദോസ്,
യൂത്ത് കൺവീനർ റവ. ജോബിൻ ജോസ്
വൈസ്.ചെയർമാൻ – റവ. ബിനു ജോസഫ്
ജോ. കൺ- റവ.ഫാ. ബെയ്സിൽ.






































