കൊച്ചി: ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണത്തിന് കേസെടുത്തു. ജിന്റോ ലീസിന് നല്‍കിയ ബോഡി ബില്‍ഡിങ് സെന്ററിലാണ് ജിന്റോ മോഷണം നടത്തിയത്. വിലപ്പെട്ട രേഖകളും 10000 രൂപയും മോഷ്ടിച്ചുവെന്നും സിസിടിവികള്‍ നശിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.
രാത്രിയില്‍ ബോഡി ബില്‍ഡിംഗ് സെന്ററില്‍ ജിന്റോ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കമാണ് പരാതി.ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോ?ഗിച്ച് ജിം തുറക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പാലാരിവട്ടം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
































