കോട്ടയം: കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. നാല് മാസമായി അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. നാല് മാസം മുൻപ് മൂന്ന് തവണ ആന കുഴഞ്ഞ് വീണിരുന്നു. സ്വയം എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ആനയ്ക്ക് ഉണ്ടായിരുന്നു.കേരളമൊട്ടാകെ നിരവധി ആരാധകർ ഉള്ള ആനയായിരുന്നു ഈരാറ്റുപേട്ട അയ്യപ്പൻ.






































