കെ സോട്ടോ ഡോ. മോഹൻദാസിനെ ശരിവെച്ച് കണക്കുകൾ,വകുപ്പ് മേധാവിമാർക്ക് താക്കീത്

Advertisement

തിരുവനന്തപുരം. മെഡിക്കല്‍കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹൻദാസിനെ ശരിവെച്ച് കണക്കുകൾ. സർക്കാർ മെഡിക്കൽ കോളേജുകളിൽ മസ്തിഷ്‌കരണം സ്ഥിരീകരിക്കൽ കുറഞ്ഞു. കെ സോട്ടോ രൂപീകരിച്ച ശേഷം ഇതുവരെ സ്ഥിരീകരിച്ചത് 389 മസ്തിഷ്കമരണങ്ങൾ. ഇതിൽ 251 എണ്ണവും ആദ്യത്തെ അഞ്ചുവർഷത്തിൽ. ഈവർഷം ഇതുവരെ സ്ഥിരീകരിച്ച 11 മസ്തിഷ്ക മരണങ്ങളിൽ പത്തെണ്ണവും സ്വകാര്യ ആശുപത്രികളിൽ. അവയവങ്ങൾക്കായുള്ള പാവപ്പെട്ടവരുടെ കാത്തിരിപ്പ് നീളുന്നു എന്നാണ് ഇതുകാണിക്കുന്നത്.

അതേസമയം സാമൂഹിക മാധ്യമങ്ങൾ വഴിയോ മാധ്യമങ്ങളിലൂടെയോ പരസ്യ പ്രതികരണം നടത്തരുത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വകുപ്പ് മേധാവിമാർക്ക് നിർദ്ദേശം നൽകി പ്രിൻസിപ്പൽ. സർവീസ് ചട്ടങ്ങൾ ലംഘിക്കരുത്

വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. ചട്ടലംഘനം ഉണ്ടായാൽ കർശന നടപടിയെന്നും പ്രിൻസിപ്പലിന്റെ മുന്നറിയിപ്പ്. നിർദ്ദേശം ഡോ. ഹാരിസിന് പിന്നാലെ ഡോ. മോഹൻദാസിന്റെ വെളിപ്പെടുത്തലിൽ. ഇന്നലെ ചേർന്ന വകുപ്പ് മേധാവിമാരുടെ യോഗത്തിലാണ് പ്രിൻസിപ്പലിന്റെ നിർദ്ദേശം. കെ സോട്ടോ പൂർണ്ണ പരാജയം എന്നായിരുന്നു നെഫ്രോളജി വിഭാഗം മേധാവിയുടെ തുറന്നു പറച്ചിൽ

Advertisement