കത്ത് വിവാദത്തെ പ്രതിരോധിക്കാൻ കുഴങ്ങി സിപിഎം നേതൃത്വം

Advertisement

തിരുവനന്തപുരം.സി.പി.മ്മിനെ പിടിച്ചുലക്കുന്ന പരാതി കത്ത് വിവാദത്തെ പ്രതിരോധിക്കാൻ ശ്രമിച്ച്
പാർ‍ട്ടി നേതൃത്വം.സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തനിക്ക് ആദരവുളള വ്യക്തിയാണെന്ന്
പറഞ്ഞുകൊണ്ട് മുഹമ്മദ് ഷ‍ർഷാദ് പാ‌‌ർട്ടി നേതാക്കൾക്കയച്ച കത്ത് പുറത്തുവിട്ടുകൊണ്ടാണ്
സംസ്ഥാന നേതൃത്വം വിവാദത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്.2024 മെയിലാണ് ഇ-മെയിൽ വഴി
കത്ത് ലഭിക്കുന്നത്.എന്നാൽ രാജേഷ് കൃഷ്ണക്ക് എതിരെയുളള പരാതി അടങ്ങുന്ന കത്ത് ലഭിച്ചിട്ടും
മധുര പാ‍ർട്ടി കോൺഗ്രസിൽ അയാളെങ്ങനെ പ്രതിനിധിയായി എന്ന ചോദ്യത്തിന് മുന്നിൽ
സി.പി.ഐ.എം നേതൃത്വം കുഴങ്ങുകയാണ്.

Advertisement