വട്ടിയൂര്‍ക്കാവ് മലമുകളില്‍ കുട്ടികളുമായി പോയ സ്‌കൂള്‍ വാന്‍ കുഴിയിലേക്ക് മറിഞ്ഞു. വാനില്‍ ഉണ്ടായ 32 കുട്ടികള്‍ക്കും പരിക്കേറ്റു. എന്നാല്‍ ആരുടേയും പരിക്ക് ഗുരുതരമല്ല.
ഇന്ന് രാവിലെ 9.30 ഓടേയാണ് സംഭവം. സെന്റ് സാന്താള്‍ സ്‌കൂളിലേക്ക് വന്ന വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്.പരിക്കേറ്റ കുട്ടികള്‍ ശാസ്തമംഗലത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ആശുപത്രിയിലെത്തി കുട്ടികളെ സന്ദര്‍ശിച്ചു. പരിക്കേറ്റ കുട്ടികളില്‍ ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് മന്ത്രിയും അറിയിച്ചു.
സാധാരണയായി സ്വകാര്യ വാഹനങ്ങള്‍ സ്‌കൂള്‍ കോമ്പൗണ്ടിനകത്തേയ്ക്ക് പ്രവേശിക്കാറില്ല. സ്‌കൂളിന് പുറത്ത് കുട്ടികളെ ഇറക്കി വാഹനങ്ങള്‍ പോകുന്നതാണ് പതിവ്. അത്തരത്തില്‍ കുട്ടികളെ ഇറക്കുന്നതിന് വേണ്ടി തിരിക്കുന്നതിനിടെയാണ് വാഹനം താഴ്ചയിലേക്ക് മറിഞ്ഞത്.
































