2025 ആഗസ്റ്റ് 18 തിങ്കൾ
🌴കേരളീയം🌴
.🙏 കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇന്ന് നടക്കാനിരുന്ന ഓണപ്പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
🙏 വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെ സിപിഎം നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും ശതകോടിക്കണക്കിന് രൂപ അനധികൃതമായി ലഭിച്ചു എന്നത് ഞെട്ടിക്കുന്നതാണെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. സിപിഎം അധോലോക സംഘമായി മാറിയിരിക്കുകയാണെന്നും കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. അജിത് കുമാറും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ എന്താണെന്ന് കണ്ടെത്തണമെന്നും ധാര്‍മിക ഉത്തരവാദിത്വമുള്ള മുഖ്യമന്ത്രിയെങ്കില്‍ രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
🙏കെടിയു, ഡിജിറ്റില്‍ സര്‍വകലാശാലകളിലെ വിസി നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള വിദ?ഗ്ധരുടെ പട്ടിക സംസ്ഥാന സര്‍ക്കാരിന് കൈമാറി ഗവര്‍ണര്‍. നാലുപേരുടെ പട്ടികയാണ് സര്‍ക്കാര്‍ അഭിഭാഷകന് കൈമാറിയത്. സര്‍ക്കാരും ഗവര്‍ണറും പട്ടിക പരസ്പരം കൈമാറാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
🙏 ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം വളര്‍ച്ച കാര്‍ഷികമേഖലയില്‍ കേരളം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ദേശീയതലത്തില്‍ കാര്‍ഷികമേഖല 2.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍, കേരളം 4.65 ശതമാനം വളര്‍ച്ച നേടിയതായി അദ്ദേഹം പറഞ്ഞു. കര്‍ഷക ദിനാഘോഷം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
🙏 കേരളത്തിലെ ഒന്‍പത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമുകളിലെ ജലനിരപ്പ് ഉയരുകയാണ്. തുടര്‍ന്നാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട കക്കി, മൂഴിയാര്‍, ഇടുക്കി മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, തൃശൂര്‍ ഷോളയാര്‍, പെരിങ്ങല്‍കുത്ത്, വയനാട് ബാണാസുരസാഗര്‍ എന്നീ ഡാമുകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
🙏 പിപി ദിവ്യയുടെ ബിനാമി സ്വത്ത് സംബന്ധിച്ച് തെളിവ് സഹിതം വിജിലന്‍സിനു പരാതി നല്‍കിയിട്ട് ആറുമാസമായെന്നും പരാതിക്കാരന്റെ മൊഴി പോലും ഇതുവരെ എടുത്തില്ല എന്നും കെ എസ് യു സംസ്ഥാന ഉപാധ്യക്ഷന്‍ മുഹമ്മദ് ഷമ്മാസ്.
🙏 കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവരാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരിക്കുന്നത്. ഓമശേരി സ്വദേശി ആയ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അന്നശേരി സ്വദേശി ആയ യുവാവിനും ആണ് രോഗം.
🙏 താമരശ്ശേരിയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി അമീബിക് മസ്തിഷ്‌ക ജ്വരം വന്നു മരിച്ച സംഭവത്തില്‍ സ്‌കൂളില്‍ ബോധവത്കരണം നടത്താനുള്ള തീരുമാനത്തില്‍ ആരോഗ്യവകുപ്പ്. നാലാം ക്ലാസുകാരി പഠിച്ചിരുന്ന കോരങ്ങാട് എല്‍പി സ്‌കൂളില്‍ ആരോഗ്യവകുപ്പ് നാളെ ബോധവല്‍ക്കരണ ക്ലാസ് നടത്തും. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമാണ് ക്ലാസ് നടത്തുക.
🙏 കോഴിക്കോട് തോരായിക്കടവ് പാലം നിര്‍മാണത്തിനിടെ തകര്‍ന്നതിന് കാരണം കോണ്‍ക്രീറ്റ് പമ്പ് ശക്തമായി പ്രവര്‍ത്തിപ്പിച്ചതാണെന്ന് കരാര്‍ കമ്പനി. കോണ്‍ക്രീറ്റ് പമ്പില്‍ തടസം നേരിട്ടപ്പോള്‍ പ്രഷര്‍ കൂട്ടി പ്രവര്‍ത്തിപ്പിച്ചു ഈ സമ്മര്‍ദം താങ്ങാനാകാതെയാണ് ഗര്‍ഡര്‍ തകര്‍ന്നതെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്റ്റ് ഡയറക്ടര്‍ക്ക് പിഎംആര്‍ കമ്പനി വിശദീകരണം നല്‍കി.
🙏 താരസംഘടനയായ ‘അമ്മ’യിലെ മാറ്റം നല്ലതിനെന്ന് നടന്‍ ആസിഫ് അലി. വനിതകള്‍ തലപ്പത്തേക്ക് വരണമെന്നത് തനിക്ക് നേരത്തെ തന്നെയുള്ള അഭിപ്രായമാണെന്നും പോസിറ്റീവായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ‘അമ്മ’ എന്നത് ഒരു കുടുംബമാണെന്നും ആ കുടുംബത്തില്‍ നിന്ന് ആര്‍ക്കും വിട്ടുനില്‍ക്കാനാവില്ലെന്നും ആസിഫ് അലി പറഞ്ഞു.
🙏 ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആനയൂട്ടിന് എത്തിച്ച ആനകള്‍ ഇടഞ്ഞ് പരസ്പരം കൊമ്പുകോര്‍ത്തു. കൊളക്കാടന്‍ കുട്ടിശങ്കരന്‍ എന്ന ആനയും അമ്പാടി മഹാദേവന്‍ എന്ന ആനയുമാണ് കൊമ്പുകോര്‍ത്തത്. ആനയൂട്ട് കഴിഞ്ഞ് മടങ്ങും വഴി കൊട്ടിലായ്ക്കാല്‍ ക്ഷേത്ര നടയില്‍ തൊഴുന്നതിനിടെയാണ് സംഭവം.
🙏 തകര്‍ന്നടിഞ്ഞ അത്താണി – പൂമല റോഡിലെ ദുരിത യാത്രയില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ കോലം തകര്‍ന്ന റോഡിലെ കുഴിയില്‍ മൂടിയായിരുന്നു ജനകീയ പ്രതിഷേധം. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായ പൂമല ഡാമിലേക്കുള്ള പാതയിലാണ് വഴി തടഞ്ഞ് വേറിട്ട സമരവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.
🙏 ഷുഹൈബ് വധക്കേസ് പ്രതി കെ സഞ്ജയ് കണ്ണൂര്‍ മട്ടന്നൂരില്‍ എംഡിഎംഎയുമായി പിടിയില്‍. അഞ്ച് പേര്‍ക്കൊപ്പം 27 ഗ്രാം എംഡിഎംഎയും പിടികൂടിയിട്ടുണ്ട്. ചാലോട് ഉള്ള ഒരു ലോഡ്ജില്‍ നിന്നാണ് ആറംഗ സംഘത്തെ ഇന്നലെ രാത്രി പിടികൂടിയത്. 27.82 ഗ്രാം എംഡിഎംഎ ആണ് പിടിച്ചത്. ഇന്നലെ തന്നെ ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.
🇳🇪 ദേശീയം 🇳🇪
🙏 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂര്‍ത്തിയാക്കി ശുഭാംശു ശുക്ല രാജ്യത്ത് തിരിച്ചെത്തി. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ അദ്ദേഹത്തെ കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗും ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയും ചേര്‍ന്ന് സ്വീകരിച്ചു. ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായിരുന്ന അദ്ദേഹം ജൂണ്‍ 26-നാണ് ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ എത്തിയത്. ജൂലൈ 15 ന് തിരികെ എത്തി.
🙏 മധ്യപ്രദേശിലെ 71 ജില്ലാ അധ്യക്ഷന്മാരുടെ പട്ടിക കോണ്‍ഗ്രസ് നേതൃത്വം പുറത്തുവിട്ടതിന് പിന്നാലെ ഭോപ്പാല്‍, ഇന്‍ഡോര്‍, ഉജ്ജൈന്‍, ബുര്‍ഹാന്‍പുര്‍ തുടങ്ങി വിവിധ ജില്ലകളില്‍ പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി. നിരവധി പേര്‍ രാജിവെക്കുകയും നേതാക്കള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തു. ബുര്‍ഹാന്‍പുരില്‍ നേതാക്കള്‍ രഹസ്യ യോഗം ചേര്‍ന്നതായും വിവരമുണ്ട്. ‘
🙏 മഹാരാഷ്ട്ര ഗവര്‍ണറായ സിപി രാധാകൃഷ്ണന്‍ എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി. തമിഴ്നാട്ടില്‍ നിന്നുള്ള ബിജെപി നേതാവായ ഇദ്ദേഹം നേരത്തെ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്നാട് ബിജെപിയുടെ മുന്‍ അധ്യക്ഷനായിരുന്നു. ഉപരാഷ്ട്രപതിയെ ഐക്യകണ്ഠമായി തെരഞ്ഞെടുക്കണമെന്നാണ് ആഗ്രഹം എന്നും പിന്തുണ തേടി പ്രതിപക്ഷത്തെ കാണുമെന്നും ബിജെപി ദേശിയ അധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞു.
🙏 ആന്ധ്ര പ്രദേശില്‍ സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിയായ ‘സ്ത്രീ ശക്തി’ വന്‍ വിജയം. ഈ പദ്ധതി പ്രകാരം 30 മണിക്കൂറിനുള്ളില്‍ 12 ലക്ഷത്തിലധികം വനിതാ യാത്രക്കാര്‍ സൗജന്യ യാത്ര നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ സൂപ്പര്‍ സിക്സ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
🙏 ജമ്മു കശ്മീരിലെ രാജ്ബാഗിലെ ജോദ് ഘാട്ടി ഗ്രാമത്തില്‍ മേഘവിസ്ഫോടനം. കത്വയില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഏഴ് പേര്‍ മരിച്ചു, 6 പേര്‍ക്ക് പരിക്കേറ്റു. മിന്നല്‍ പ്രളയത്തില്‍ വ്യാപക നാശനഷ്ടമുണ്ടായതായാണ് വിവരം. കനത്ത മഴയെ തുടര്‍ന്ന് മിക്ക ജലാശയങ്ങളിലും ജലനിരപ്പ് കുത്തനെ ഉയര്‍ന്നിട്ടുണ്ടെന്നും ഉജ് നദി അപകടകരമായ വിധത്തിലാണ് ഒഴുകുന്നതെന്നും അധികൃതര്‍ പറഞ്ഞു.
🙏 യമുന നദിയില്‍ പ്രളയ മുന്നറിയിപ്പ്. രണ്ട് ദിവസത്തിനുള്ളില്‍ നദിയിലെ ജലനിരപ്പ് അപകട പരിധിക്ക് മുകളിലെത്തുമെന്നാണ് ദില്ലി സര്‍ക്കാരിന്റെ അറിയിപ്പ്. ആഗസ്റ്റ് 19ന് പുലര്‍ച്ചെ രണ്ട് മണിയോടെ അപകട നിലയായ 206 മീറ്ററിനു മുകളില്‍ ജല നിരപ്പ് എത്തുമെന്നാണ് ഇറിഗേഷന്‍ ആന്‍ഡ് ഫ്ലഡ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്മെന്റിന്റെ മുന്നറിയിപ്പ്.
🇦🇺 അന്തർദേശീയം 🇦🇽
🙏 പാക്കിസ്ഥാന് വേണ്ടി ചാര പ്രവൃത്തി നടത്തിയെന്ന കേസില്‍ ജയിലില്‍ കഴിയുന്ന യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്ക്കെതിരായ കുറ്റപത്രം കോടതി ഇന്ന് പരിഗണിക്കും. പാക്കിസ്ഥാന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ കൂടാതെ മൂന്ന് ഐ എസ് ഐ ഏജന്റ്മാരുമായി ജ്യോതിക്ക് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കുറ്റപത്രത്തിലെ കണ്ടെത്തല്‍.
🙏 പാകിസ്ഥാന്റെ ഭൂമിക്കടിയില്‍ ‘അപൂര്‍വ്വ നിധി’യുണ്ടെന്നും അത് ഉപയോഗിച്ച് പ്രതിസന്ധിയിലായ സമ്പദ്വ്യവസ്ഥയെ കരകയറ്റുമെന്നും പാക് സേനാ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. പാകിസ്ഥാന്റെ ധാതുശേഖരം ഉപയോഗപ്പെടുത്തുമെന്നാണ് അസിം മുനീറിന്റെ അവകാശവാദം.
🙏 താന്‍ അമേരിക്കന്‍ പ്രസിഡന്റായി തുടരുന്നിടത്തോളം കാലം തായ്വാനെ ആക്രമിക്കില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഉറപ്പ് നല്‍കിയതായി ഡൊണാള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് തായ്വാനെ ആക്രമിക്കില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഉറപ്പ് നല്‍കിയതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടത്.
🙏 അമേരിക്കയിലെ ബ്രൂക്ക്ലിനിലെ ക്രൗണ്‍ ഹൈറ്റ്സ് പ്രദേശത്തുള്ള ‘ടേസ്റ്റ് ഓഫ് ദി സിറ്റി ലോഞ്ച്’ എന്ന ക്ലബിലുണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. എട്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ 3:30-ന് ശേഷമാണ് സംഭവം. ഒരു തര്‍ക്കത്തെ തുടര്‍ന്നാണ് ഒന്നിലധികം തോക്കുകള്‍ ഉപയോഗിച്ച് അക്രമികള്‍ വെടിയുതിര്‍ത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
🙏 റഷ്യ – യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനായി അലാസ്‌കയില്‍ വെച്ച് റഷ്യന്‍ പ്രസിഡണ്ട് വ്ലാഡ്മിര്‍ പുടിനുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായി ഡോണള്‍ഡ് ട്രംപുമായുള്ള യുക്രെയ്ന്‍ പ്രസിഡണ്ട് വ്ലാഡ്മിര്‍ സെലന്‍സ്‌കിയുടെ കൂടിക്കാഴ്ച ഇന്ന് നടക്കും.
















































