ആടിനെ വിൽക്കാനുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റ്… വിവാഹിതയെ പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങിയ യുവാവ് പിടിയിൽ

Advertisement

ആടിനെ വിൽക്കാനുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ബന്ധപ്പെട്ട വിവാഹിതയെ പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങിയ യുവാവ് പിടിയിലായി. കണ്ണൂർ തളിപ്പറമ്പ് എരുവേശി തുരുത്തേൽ വീട്ടിൽ അഖിൽ അശോകനെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു.

ഫേസ്ബുക്കിൽ അഖിൽ അശോകൻ ആടുവിൽപ്പനയുമായി ബന്ധപ്പെട്ട് തന്റെ നമ്പറോടുകൂടി ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇത് കണ്ട യുവതി ഈ നമ്പരിൽ ബന്ധപ്പെട്ടു. ഇത് പരിചയമായി മാറി. വിവാഹം ചെയ്തുകൊള്ളാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അഖിൽ അടൂരിലെത്തി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.


ഭർത്താവ് മരിച്ച യുവതി കുട്ടികളുമായി ഒറ്റയ്ക്കാണ് താമസം. ഇതിനിടയിൽ യുവതി ഗർഭിണിയായി. ഗർഭനിരോധന ഗുളികകൾ യുവതിക്ക് നൽകി ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ വിജയിച്ചില്ല. ഇതോടെ അഖിൽ കടന്നുകളയുകയായിരുന്നു. യുവതി അടൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.

Advertisement