വാർത്താനോട്ടം

Advertisement

2025 ആഗസ്റ്റ് 17 ഞായർ




BREAKING NEWS




👉എം ആർ അജിത് കുമാറിനെതിരായ കോടതി വിധിയിൽ ഭരണത്തലവനെതിരായ പരാമർശത്തിൽ അപ്പീൽ പോകാൻ സർക്കാർ തീരുമാനം


👉അരൂർ_ തുറവൂർ ദേശീയപാതയിലെ ഉയര പാത നിർമ്മാണത്തിനിടെ ക്രൈയിനിലെ ഇരുമ്പ് വടം പൊട്ടി സ്ക്കൈ ബീം എട്ട് അടി പൊക്കത്തിൽ നിന്ന് താഴെ വീണു.പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം


👉കണ്ണൂരിൽ 27 ഗ്രാം എംഡി എം എ യുമായി യുവതി അടക്കം പേർ പിടിയിൽ.ഷുഹൈബ് വധക്കേസ് പ്രതിയും ഇതിൽ ഉൾപ്പെടുന്നു.

👉വയനാട് ചിരാലിൽ ജനവാസ മേഖലയിൽ പുലി ഇറങ്ങി. വളർത്തുമൃഗങ്ങളെ കൊന്നു.


👉 വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത, സംസ്ഥാനത്ത് മൂന്ന് ദിവസം മഴ ലഭിച്ചേക്കും

👉ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ബിജെപി പാർലമെൻ്ററി ബോർഡ് യോഗം ഇന്ന്


👉ഉത്തരേന്ത്യയിൽ കനത്ത മഴ. ഹിമാചലിൽ വൻ നാശനഷ്ടം



👉എസ് ഹരീഷ് പോറ്റി ശബരിമല കീഴ്ശാന്തി, തിരുവനന്തപുരം സ്വദേശിയാണ്.


🌴കേരളീയം🌴

🙏 തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 30 വരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല. അവധി ഒഴിവാക്കി തുറന്നു പ്രവര്‍ത്തിക്കണമെന്ന് ഗ്രാമപഞ്ചായത്തുകളോടും നഗരസഭാ ഓഫീസുകളോടും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.



🙏 ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായ ജില്ലയില്‍ സമവായം എന്ന നിലയ്ക്കാണ് ചിറ്റയത്തെ നേതൃത്വം തീരുമാനിച്ചത്. ഭാരിച്ച ഉത്തരവാദിത്തമാണ് ഇതെന്നും ഉത്തരവാദിത്വം കൃത്യമായി നിറവേറ്റുമെന്നും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത ചിറ്റയം ഗോപകുമാര്‍ പ്രതികിച്ചു.

🙏 എറണാകുളം ചെറായി ബീച്ചില്‍ ആനയുടെ ജഡം കണ്ടെത്തി. ഇന്നലെ വൈകിട്ട് നാലര മണിയോടെയാണ് ആനയുടെ ജഡം പ്രദേശത്തുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

🙏 സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. ഇന്ന് കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളാ തീരത്ത് 60 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും.

🙏 സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങള്‍ ഒഴിവാക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. കാറ്റിലും മഴയിലും മരക്കൊമ്പുകള്‍ ഒടിഞ്ഞുവീഴാന്‍ സാധ്യതയുള്ളതിനാല്‍ വൈദ്യുതി ലൈനുകള്‍ പൊട്ടിക്കിടക്കാനോ താഴ്ന്നുകിടക്കാനോ സാധ്യതയുണ്ട്.

🙏 പാമ്പാടിയില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂള്‍ മതിലില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മൂന്ന് വയസുള്ള കുഞ്ഞ് മരിച്ചു. ദില്ലിയില്‍ സ്ഥിരതാമസമാക്കിയ മല്ലപ്പള്ളി സ്വദേശികളായ ടിനു- മെറിന്‍ ദമ്പതികളുടെ മകന്‍ കീത്ത് തോമസാണ് മരിച്ചത്. മെറിന്റെ സഹോദരിയുടെ കുഞ്ഞിന്റെ മാമോദീസാ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെയാണ് അപകടമുണ്ടായത്

🙏 മലപ്പുറം നിലമ്പൂരില്‍ നവ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ മണലോടിയിലാണ് നവ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണലോടിയില്‍ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. രാജേഷിനെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്.

🙏 സ്‌കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ചു വീണ് സ്‌കൂട്ടര്‍ യാത്രികനായ റിട്ട. ലേബര്‍ ഓഫീസറും പാരലല്‍ കോളജ് അധ്യാപകനുമായ ഉഴമലയ്ക്കല്‍ മുതിയംകോണം കിഴക്കേതില്‍ ഹൗസില്‍ സത്യനേശന് (62) ദാരുണാന്ത്യം. 

🙏 വിമാനത്തിലെ സഹയാത്രികയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. വട്ടപ്പാറ സ്വദേശി ജോസിന് എതിരെയാണ് വലിയതുറ പൊലീസ് കേസെടുത്തത്. തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.


   🇳🇪   ദേശീയം  🇳🇪




🙏 വോട്ടര്‍ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിര്‍ദേശവും സ്വാഗതം ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.  രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് വാര്‍ത്താ സമ്മേളനം വിളിക്കും. മൂന്ന് മണിക്കാണ് കമ്മീഷന്‍ മാധ്യമങ്ങളെ കാണുക.


🙏 മണിപ്പൂര്‍ ഗവര്‍ണര്‍ക്ക് നാഗാലാന്‍ഡ് ഗവര്‍ണറുടെ അധിക ചുമതല നല്‍കി. മണിപ്പൂര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയ്ക്കാണ് അധിക ചുമതല നല്‍കിയത്. നാഗാലാന്‍ഡ് ഗവര്‍ണറുടെ നിര്യാണത്തെ തുടര്‍ന്നാണ് തീരുമാനം.

🙏 ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ നാളെ ദില്ലിയിലെത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള സമിതികള്‍ക്കിടയിലെ ചര്‍ച്ചയ്ക്കാണ് വാങ് യീ എത്തുന്നത്. അജിത് ഡോവലാകും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ചര്‍ച്ചയ്ക്ക് നേതൃത്വം നല്കുന്നത്. വിദേശകാര്യമന്ത്രി എസ് ജയശങ്കറെയും വാങ് യീ കാണും.



🇦🇽    അന്തർദേശീയം    🇦🇺



🙏 വിമാനത്തിലുണ്ടായി
രുന്ന വീട്ടുകാരെ കാണിക്കാനായി കോക്ക്പിറ്റ് ഡോര്‍ തുറന്നിട്ട പൈലറ്റിന് സസ്പെന്‍ഷന്‍. ബ്രിട്ടീഷ് എയര്‍വേയ്സ് പൈലറ്റ് ജാക്ക് സ്റ്റാന്‍ഡേര്‍ഡിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഹേയ്ത്രൂവില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള വിമാനത്തില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്.


🙏 പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുണ്ടായ മിന്നല്‍ പ്രളയത്തില്‍  കൊല്ലപ്പെട്ടവരുടെ എണ്ണം 307ആയി. പാകിസ്ഥാന്റെ വടക്ക് പടിഞ്ഞാറന്‍ ഖൈബര്‍ പഖ്തുന്‍ഖ്വയിലെ മലയോര മേഖലയില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. 74 ലേറെ വീടുകളാണ് തകര്‍ന്നത്.


🙏 കുവൈത്തിനെ നടുക്കിയ വിഷമദ്യ ദുരന്തത്തില്‍ ഇന്ത്യക്കാരുള്‍പ്പടെ 23 ഏഷ്യന്‍ പ്രവാസികള്‍ മരിക്കുകയും, 160-ലധികം പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ സുരക്ഷാ ഏജന്‍സികള്‍ വ്യാപകമായ പരിശോധനകളും റെയ്ഡുകളും ശക്തമാക്കി.

🙏 ഹമാസ് നേതാവ് നാസര്‍ മൂസയെ വധിച്ചതായി ഇസ്രയേല്‍. തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസില്‍ ആയുധസംഭരണ കേന്ദ്രത്തെ ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തിലാണ് നാസര്‍ മൂസ കൊല്ലപ്പെട്ടത്. ഈ മാസം ഒന്‍പതിനാണ് മൂസ ഖാന്‍ കൊല്ലപ്പെട്ടത്.

🙏 വ്ലാദിമിര്‍ പുടിന്‍-ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ യുക്രെയ്ന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്‌കി അമേരിക്കയിലേക്ക്. നാളെ സെലന്‍സ്‌കി വൈറ്റ് ഹൗസിലെത്തി ഡോണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ട്രംപും സെലന്‍സ്‌കിയും ഒന്നര മണിക്കൂര്‍ ഫോണില്‍ സംസാരിച്ചു.


🙏 യുക്രെയ്ന്‍ വിഷയത്തില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും തമ്മില്‍ നടന്ന നിര്‍ണ്ണായക കൂടിക്കാഴ്ചക്ക് മുന്നോടിയായി യു.എസ്. സൈനിക ശക്തിയുടെ പ്രദര്‍ശനം.


🙏 യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായുള്ള കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ. സമാധാനത്തിനായുള്ള ഇരുവരുടെയും സാരഥ്യം അത്യന്തം പ്രശംസനീയമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

🙏 ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതാണ് അമേരിക്കയുമായുള്ള ചര്‍ച്ചയ്ക്ക് തയ്യാറാവാന്‍ റഷ്യയെ പ്രേരിപ്പിച്ചത് എന്നും ട്രംപിന്റെ അവകാശവാദം. എന്നാല്‍ ഈ അവകാശവാദം ശരിയല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

🙏 റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് അധിക ഇറക്കുമതി തീരുവ ചുമത്തില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരെ യുഎസ് അധിക ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന ആശങ്കകള്‍ക്കിടയിലാണ് ട്രംപിന്റെ പുതിയ നിലപാട്.


🙏 യുദ്ധം അവസാനിപ്പിക്കാന്‍ യുക്രെയിനിന്റെ അധീനതയിലുള്ള ഡൊണെറ്റ്സ്‌ക് വിട്ടുകൊടുക്കണമെന്ന റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്റെ ആവശ്യം യുക്രെയ്‌നെ അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ പുട്ടിന്റെ ആവശ്യം യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി നിരസിച്ചെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

   ⚽   കായികം  ⚽

⚽ അര്‍ജന്റീന ഫുട്ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറില്‍ കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മെസി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെത്തുന്നത് സ്വകാര്യ സന്ദര്‍ശനത്തിന്റെ ഭാഗമാണെന്നും അത് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ അറിവോടെയല്ലെന്നും ഡിസംബറില്‍ മെസി ഇന്ത്യയിലേക്ക് വരുന്നുവെന്ന വാര്‍ത്തയോടുള്ള പ്രതികരണമായി മന്ത്രി പറഞ്ഞു.


⚽അതേസമയം സ്‌പെയിനില്‍ പോയത് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെ കാണാന്‍ വേണ്ടി മാത്രമല്ലെന്നും തിരുവനന്തപുരത്തെ സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് സ്‌പെയിനിലെ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചര്‍ച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു.

Advertisement