കോട്ടയം :പാമ്പാടിയില്‍ കാർ അപകടത്തില്‍ പരിക്കേറ്റ മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. കാറില്‍ സഞ്ചരിച്ചിരുന്ന മല്ലപ്പള്ളി സ്വദേശിനിയായ കീർത്തി (3) ആണ് മരിച്ചത്.കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലില്‍ ഇടിക്കുകയായിരുന്നു.
ഇന്ന് വൈകിട്ട് പാമ്പാടി കുറ്റിക്കലില്‍ കുറ്റിക്കല്‍ സ്കൂളിനോട് ചേർന്ന് മതിലിലായിരുന്നു കാർ ഇടിച്ചത്.
അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു. കാർ ഓടിച്ച മല്ലപ്പള്ളി മാത്യു ( 68) , ശോശാമ്മ മാത്യു ( 58) , മെറിൻ (40) , ടിനു (35) , ടിയാൻ (9) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എല്ലാവരേയും ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.





































