നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിലേക്കിടിച്ചു കയറി, 7 പേർക്ക് പരിക്ക്, 2 വയസുള്ള കുട്ടിയുടെ നില ഗുരുതരം

Advertisement

കോട്ടയം : പാമ്പാടിയിൽ നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിലേക്കിടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ 7 പേർക്ക് പരിക്ക്. മല്ലപ്പള്ളി സ്വദേശികളായ മാത്യു, ശോശാമ്മ, മെറിൻ, ടിനു, കിയാൻ, കീത്ത്, ലൈസമ്മ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റവരിൽ രണ്ട് വയസുള്ള കുട്ടിയും ഉൾപ്പെടും. കുട്ടിയുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിക്കൽ സെൻറ് തോമസ് എൽപി സ്കൂളിന്റെ മതിലിലേക്കാണ് കാർ ഇടിച്ചുകയറിയത്. 

Advertisement