ദേശീയപാതയിൽ കളമശേരി നഗര ഓഫീസ് സമീപം ശനി രാവിലെ ലോറിക്കടിയിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയ മലമ്പാമ്പിനെ രക്ഷപ്പെടുത്തി. ലോറിയുടെ ടയറുകൾക്കിടയിൽ തലയ്ക്ക് പരിക്കേറ്റ നിലയിലാണ് മലമ്പാമ്പിനെ കണ്ടെത്തിയത്. പാമ്പുപിടുത്തത്തിൽ പരിശീലനം നേടിയ കളമശേരി സ്വദേശി മുഹമ്മദ് റഫീക്ക് പാമ്പിനെ പിടികൂടി ചാക്കിലാക്കി വനം വകുപ്പിന് കൈമാറി. പാമ്പിനെ കാണാൻ വാഹനങ്ങൾ നിർത്തിയതോടെ റോഡ് ഗതാഗതക്കുരുക്കലായി.
































