സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി രാജ്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടി ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചടങ്ങില്‍ പങ്കെടുക്കുന്നില്ല.
സര്‍വകലാശാല വിഷയത്തിലടക്കം ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഭിന്നത തുടരുന്നതിനിടെയാണ് ബഹിഷ്‌കരണം. സ്വാതന്ത്രദിനത്തിലും റിപ്പബ്ലിക് ദിനത്തിലും സാധാരണ നടത്താറുള്ള അത്താഴ വിരുന്നാണ് അറ്റ്‌ഹോം പരിപാടി.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്നില്ലെങ്കിലും ചീഫ് സെക്രട്ടറിയും ഡിജിപിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പരിപാടിക്കെത്തിയിട്ടുണ്ട്. രാജ്ഭവനില്‍ മുമ്പ് നടന്ന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കുന്നത് സംബന്ധിച്ചും സര്‍ക്കാരും ഗവര്‍ണറും തമ്മിലും രൂക്ഷമായ പോര് നടന്നിരുന്നു.
































