ആരോഗ്യ മന്ത്രിയോട് ശമ്പളം ലഭിച്ചില്ലെന്ന് പരാതി പറഞ്ഞവർക്ക് എതിരെ പോലീസ് കേസ്

Advertisement

ആരോഗ്യ മന്ത്രി വീണാ ജോർജിനോട് ശമ്പളം ലഭിച്ചില്ലെന്ന പരാതി പറഞ്ഞ താൽക്കാലിക ജീവനക്കാർക്കെതിരെ പൊലീസ് കേസ്. സംഘം ചേർന്ന് ബഹളം വെക്കുകയും സംഘർഷ സാധ്യതയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്ട്രര്‍ ചെയ്തത്. മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞ ദിവസമാണ് മന്ത്രി എത്തിയത്.

എച്ച്ഡിസിക്ക് കീഴിൽ ജോലി ചെയ്യുന്ന നഴ്സുമാർ, നഴ്സിംഗ് അസിസ്റ്റന്‍റ്, എക്സറെ ടെക്നീഷ്യൻമാർ, ശുചീകരണ ജീവനക്കാർ ഉൾപ്പെടെയുള്ളവരാണ് മന്ത്രിയോട് രണ്ട് മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന പരാതി പറഞ്ഞത്. വേഗത്തിൽ പോകാൻ ഒരുങ്ങിയതോടെ മന്ത്രിയെ കാണണമെന്ന ആവശ്യവുമായി ജീവനക്കാർ ബഹളം വച്ചിരുന്നു. പ്രിൻസിപ്പാൾ ഡോ.കെകെ അനിൽ രാജിന്‍റെ പരാതിയിലാണ് കണ്ടാലറിയാവുന്ന കരാർ ജീവനക്കാർക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തത്.

Advertisement