കൊച്ചി: താര സംഘടനയായ ‘അമ്മ’ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തി മുന്‍ പ്രസിഡന്റ് മോഹന്‍ലാല്‍. നിര്‍മാതാവും നടനുമായ ആന്റണി പെരുമ്പാവൂരിനൊപ്പമാണ് മോഹന്‍ലാല്‍ വോട്ട് ചെയ്യാനെത്തിയത്. തെരഞ്ഞെടുപ്പിലൂടെ അധികാരമേല്‍ക്കുന്ന പുതിയ കമ്മിറ്റി സംഘടനയെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോവുമെന്നാണ് പ്രതീക്ഷയെന്ന് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
“മെമ്പേഴ്സിന്റെ അഭിപ്രായമനുസരിച്ച് ഒരു പുതിയ കമ്മിറ്റി വരും. അമ്മ എന്ന് പറയുന്ന പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകും. ആരും ഇതിൽ നിന്ന് വിട്ടൊന്നും പോയിട്ടില്ല. എല്ലാവരും ഇതിലുണ്ട്. എല്ലാവരും കൂടിച്ചേർന്ന് ഏറ്റവും നല്ല ഒരു ഭരണം കാഴ്ചവയ്ക്കും എന്നാണ് എന്റെ വിശ്വാസം. അങ്ങനെ സംഭവിക്കും”.- വോട്ട് ചെയ്ത് മടങ്ങവേ മോഹൻലാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
































