പാലക്കാട്: മിമിക്രി താരവും സിനിമാ നടനുമായ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരിക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയില്‍ വച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം. ബിജുക്കുട്ടന്‍ സഞ്ചരിച്ചിരുന്ന കാര്‍ ദേശീയപാതയ്ക്ക് അരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.
കോയമ്പത്തൂരിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്നു ബിജുക്കുട്ടൻ. ബിജുക്കുട്ടനും ഡ്രൈവര്‍ക്കും നേരിയ പരിക്കാണുള്ളതെന്നാണ് വിവരം.
ഡ്രൈവർ ഉറങ്ങിപ്പോയതായിരിക്കാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും പാലക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ബിജുക്കുട്ടന്റെ കൈയ്ക്കാണ് പരിക്കേറ്റത്.
































