മലപ്പുറം തിരൂരങ്ങാടിയിൽ കാർ യാത്രക്കാരെ ആക്രമിച്ച് 2 കോടി കവർന്ന സംഭവത്തിൽ അന്വേഷണമാരംഭിച്ച് പൊലീസ്. നന്നമ്പ്ര തെയ്യാലിങ്ങൾ ഹൈസ്കൂൾ പടിയിൽ വെച്ച് ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. തെന്നല അറക്കൽ സ്വദേശി മുഹമ്മദ് ഹനീഫ, മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. കൊടിഞ്ഞിയിൽ നിന്ന് സ്ഥലം വിറ്റ രണ്ട് കോടി രൂപയുമായി വരുമ്പോൾ എതിരെ വന്ന നീല കാറിൽനിന്ന് ഇറങ്ങി വന്ന നാലംഗ സംഘം ബാഗിൽ സൂക്ഷിച്ച പണം കവർന്ന് രക്ഷപ്പെടുകയായിരുന്നു. ഇവരുടെ കയ്യിൽ മാരകായുധങ്ങളുമുണ്ടായിരുന്നു. കാർ കൊടിഞ്ഞി ഭാഗത്തേക്ക് ഓടിച്ചു പോയി. ഹനീഫയുടേതാണ് പണം. അക്രമത്തിൽ ഇയാളുടെ കയ്യിന് പരിക്കേറ്റു.
































