കടമായി വാങ്ങിയ ലോട്ടറി ടിക്കറ്റിന് ഒരു കോടി… ഞെട്ടൽ മാറാതെ ജയേഷ്

Advertisement

കടമായി വാങ്ങിയ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരു കോടി രൂപ അടിച്ചതിന്റെ സന്തോഷത്തിൽ സ്വകാര്യ ബസ് ജീവനക്കാരനായ ജയേഷ്. ബുധനാഴ്ച നറുക്കെടുപ്പ് നടന്ന കേരള സർക്കാരിന്റെ ധനലക്ഷ്മി ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനമാണ് കൽപറ്റ – ബത്തേരി റൂട്ടിലോടുന്ന പൂക്കോട്ടിൽ എന്ന സ്വകാര്യ ബസിലെ കണ്ടക്ടറും കരണി സ്വദേശിയുമായ നെല്ലുവായ് ജയേഷ് കുമാറിനെ തേടിയെത്തിയത്. ബുധൻ രാവിലെ കൽപറ്റ പുതിയ ബസ് സ്റ്റാൻഡിലെ അമ്മ ലോട്ടറി ഏജൻസിയിലെ ജീവനക്കാരോട് എടുത്തു വയ്ക്കാൻ പറഞ്ഞ 5 ലോട്ടറി ടിക്കറ്റുകളിൽ ഒന്നായ DA 807900 ടിക്കറ്റിനാണു സമ്മാനം ലഭിച്ചത്. 
വൈകിട്ട് 3ന് ശേഷം ലോട്ടറിക്കടയിൽ നിന്ന് നിങ്ങൾക്കു വേണ്ടി എടുത്തു വച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി ലഭിച്ചതെന്ന് പറഞ്ഞ് വിളിച്ചപ്പോഴാണ് ടിക്കറ്റിനെക്കുറിച്ച് ഓർമ വന്നത്. പിന്നീട് ലോട്ടറി ഏജൻസി ഉടമ ആരോഷ് വിളിച്ചപ്പോഴാണ് തനിക്ക് ഒന്നാം സമ്മാനം അടിച്ചതെന്ന് മനസ്സിലായതെന്ന് ജയേഷ് പറയുന്നു.

Advertisement