ആലപ്പുഴയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊന്നു

Advertisement

ആലപ്പുഴ: ആലപ്പുഴ കൊമ്മനാടിയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നു. തങ്കരാജ്, ആഗ്നസ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച മകൻ ബാബുവിനെ പൊലീസ് പിടികൂടി. മദ്യലഹരിയിലാണ് കൊലപാതകം.

സ്ഥിരം മദ്യപാനിയായ ബാബു ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

Advertisement