ഡിജിറ്റൽ, സാങ്കേതിക സർവ്വകലാശാലകളിലെ വിസി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റി അംഗങ്ങളെ കണ്ടെത്തി

Advertisement

കൊച്ചി.ഡിജിറ്റൽ, സാങ്കേതിക സർവ്വകലാശാലകളിലെ വിസി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റി അംഗങ്ങളെ കണ്ടെത്തി സർക്കാരും, ഗവർണറും.. അക്കാദമിക് വിദഗ്ധർ ഉൾപ്പെടുന്ന 10 പേരുടെ പട്ടിക സർക്കാരും, എട്ട് പേരുടെ പട്ടിക രാജ്ഭവനും സുപ്രീംകോടതി അഭിഭാഷകർക്ക് കൈമാറി.. ഹർജി തിങ്കളാഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

ഡിജിറ്റൽ, സാങ്കേതിക സർവ്വകലാശാലകളിലെ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മറ്റി സുപ്രീംകോടതി രൂപീകരിക്കും.. ഇതിനായി അക്കാദമിക് വിദഗ്ധരായ പത്തു പേരുടെ പട്ടിക സർക്കാർ സ്റ്റാൻഡിങ് കൗൺസിൽ കൈമാറി.. മലയാളികളായ അക്കാദമിക്ക് വിദഗ്ധരുടെ പട്ടികയാണ് സംസ്ഥാന സർക്കാർ കൈമാറിയത് എന്നാണ് വിവരം.. IIT പ്രൊഫസർമാർ ഉൾപ്പെടെയുള്ള അക്കാദമിക് വിദഗ്ധരായ എട്ട് പേരുടെ പട്ടിക രാജ്ഭവനും അറ്റോണി ജനറലിന് കൈമാറിയിട്ടുണ്ട്.. അക്കാദമിക് വിദഗ്ധരായവരുടെ പേരുകൾ തെരഞ്ഞെടുത്തിട്ടുണ്ട് എന്ന് അറ്റോണി ജനറലും സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ അധിമ പട്ടിക നൽക്കാൻ കുറച്ചുകൂടി സമയം ആവശ്യമാണെന്ന AG സുപ്രീംകോടതിയിൽ ആവശ്യമുന്നയിച്ചു.. സർക്കാർ പട്ടികയിലെ പേരുകൾ
എജിക്ക് കൈമാറാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ഹർജി തിങ്കളാഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കും. നാലുപേർ വീതമുള്ള പട്ടികയായിരിക്കും അന്തിമമായി എ ജി സുപ്രീംകോടതിക്ക് നൽകുക.. യുജിസി ഒരാളെയും സെർച്ച് കമ്മിറ്റിയിലേക്ക് നിർദ്ദേശിക്കും

Advertisement