2025 ആഗസ്റ്റ് 14 വ്യാഴം
BREAKING NEWS
👉കോഴിക്കോട് ഫറോക്ക് പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയിൽ. ഇയാളെ റിമാൻഡ് ചെയ്തു
👉 പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് അസം സ്വദേശിയായ പ്രസണ്‍ ജിത്ത് രക്ഷപ്പെട്ടത് ഇന്നലെ രാത്രി 7.30തോടെയായിരുന്നു.
👉ഫറോക്ക് സ്ക്കുളിൻ്റെ ശുചി മുറിയിൽ ഒളിച്ചിരിക്കയായിരുന്നു.
പൊലീസ് സ്റ്റേഷനില്‍ നിന്നും കൈവിലങ്ങുമായാണ് പ്രതി രക്ഷപ്പെട്ടത്.

👉 ബംഗാള്‍ ഉള്‍കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദം ശക്തിയാര്‍ജ്ജിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നാളെ വരെ മഴ ഭീഷണി തുടരും.
👉ഇന്ന് എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

🌴കേരളീയം🌴
🙏 മുഖ്യമന്ത്രിയുടെ മകള്‍ പ്രതിയായ മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണം സംബന്ധിച്ച രേഖകള്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്ജിന് ലഭിക്കില്ല. ഭാഗികമായി രേഖകള്‍ നല്‍കണമെന്ന വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
🙏 ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് 50 ശതമാനം തീരുവ അമേരിക്ക ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ കയറ്റുമതി കേന്ദ്രീകൃത വാണിജ്യമേഖലയ്ക്ക് പ്രവര്‍ത്തന മൂലധനം സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഗണിക്കുമെന്ന് സംസ്ഥാനതല ബാങ്കുകളുടെ സമിതി പറഞ്ഞു.

🙏 കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്ത് നല്‍കി.
🙏 മാധ്യമ സ്വാതന്ത്ര്യത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു എന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്നും അത്തരം ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വാര്‍ത്താ കുറിപ്പ് പറയുന്നു.

🙏 സ്‌കൂള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ഫറോക്ക് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടി. അസം സ്വദേശിയായ പ്രസണ്‍ ജിത്ത് ആണ് ഫറോക്ക് സ്‌കൂളിന് സമീപത്ത് നിന്ന് പൊലീസിന്റെ പിടിയിലായത്.
🇳🇪 ദേശീയം 🇳🇪
🙏 തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കൊളത്തൂര്‍ മണ്ഡലത്തില്‍ കള്ളവോട്ട് ആരോപണവുമായി ബിജെപി രംഗത്തെത്തിയതിനെതിരെ ശക്തമായ പ്രതികരണവുമായി ഡി എം കെ. ആരോപണങ്ങള്‍ തെളിയിക്കാന്‍ ബി ജെ പിയെ വെല്ലുവിളിക്കുന്നതായി ഡി എം കെ നേതാവ് ആര്‍ എസ് ഭാരതി പറഞ്ഞു.

🙏 കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ 2800 നായ്ക്കളെ കൊന്നതായി ജനതാദള്‍ സെക്കുലര്‍ പാര്‍ട്ടിയിലെ നേതാവിന്റെ തുറന്ന് പറച്ചില്‍. എംഎല്‍സി എസ്എല്‍ ഭോജഗൗഡയാണ് നായ്ക്കളെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയത്.
🙏 മഹാരാഷ്ട്രയിലെ ജാംനറില്‍ 21കാരനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ജാംനര്‍ സ്വദേശിയായ മുസ്ലിം യുവാവിനെയാണ് കുടുംബത്തിന് മുന്നില്‍ വച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

🙏 മഹാരാഷ്ട്രയിലെ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ സ്വാതന്ത്ര്യദിനത്തില്‍ മാംസം നിരോധിച്ചു. സ്വാതന്ത്ര്യദിനത്തില്‍ മാംസ വില്‍പ്പന നിരോധിച്ചുകൊണ്ടുള്ള കല്യാണ്‍-ഡോംബിവ്‌ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (കെഡിഎംസി) ഉത്തരവാണ് വിവാദത്തിന് കാരണമായത്.
🙏 45 വര്‍ഷം മുമ്പ് സോണിയ ഗാന്ധിയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെത്തിയ സമയത്ത് ഇന്ത്യന്‍ പൗരത്വമുണ്ടായിരുന്നില്ല എന്ന ആരോപണവുമായി ബിജെപി.

🙏 ഇന്ത്യന്‍ പൗരത്വം ലഭിക്കും മുന്നേ സോണിയ ഗാന്ധി വോട്ടര്‍ പട്ടികയില്‍ ഇടം നേടിയെന്ന വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്.
🙏 ഗാസയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണെന്നാരോപിച്ച പ്രിയങ്കാ ഗാന്ധിക്കെതിരെ ഇസ്രായേല്‍ അംബാസഡര്‍ റൂവന്‍ അസര്‍ രംഗത്തെത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇസ്രായേല്‍

🙏 വോട്ടര്‍ പട്ടിക ക്രമക്കേടിനെതിരായ പ്രതിഷേധത്തില്‍ തന്റെ ചിത്രം പ്രിയങ്ക ഗാന്ധിയടക്കമുള്ള എംപിമാര്‍ ടീ ഷര്‍ട്ടില്‍ ഉപയോഗിച്ചതിനെതിരെ പരാതിയുമായി ബിഹാറിലെ വോട്ടറായ മിന്റ ദേവി. വോട്ടര്‍ ഐഡി കാര്‍ഡിലെ പിഴവാണ് തന്റെ പ്രായം 124 എന്ന് തെറ്റായി എഴുതാന്‍ കാരണമെന്ന് മിന്റ ദേവി പ്രതികരിച്ചു.
🇦🇺 അന്തർദേശീയം 🇦🇽
🙏 കുവൈത്ത് വിഷമദ്യ ദുരത്തില്‍ 40 ഇന്ത്യക്കാര്‍ ചികിത്സയില്‍ ഉള്ളതായി സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി. ഇക്കൂട്ടത്തില്‍ മലയാളികളും ഉണ്ടെന്നുള്ള സൂചനയും പുറത്തുവന്നു. ചില മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ഇന്ത്യന്‍ എംബിസി സ്ഥിരീകരിക്കുമ്പോഴും എണ്ണമടക്കമുള്ള കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.

🙏 അമേരിക്കയില്‍ ഹൈന്ദവ ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം. ഗ്രീന്‍വുഡ് സിറ്റിയിലെ ബിഎപിഎസ് സ്വാമിനാരായണ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം നടന്നത്.
🙏 ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും അടുത്ത മാസം ആദ്യം തന്നെ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇന്ത്യന്‍ വിമാനക്കമ്പനികളോട് സര്‍വീസുകള്‍ തയാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

🙏 ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയിലേക്ക്. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്നത്തെക്കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടത്താനാണ് പ്രധാനമായും വാങ് യി ഇന്ത്യ സന്ദര്‍ശിക്കുന്നത്.
🙏 യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ സമ്മതിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഖാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്.






































