വോട്ട് ക്രമക്കേടിൽ കൂടുതൽ തെളിവുകൾ പുറത്തുവിടാൻ ഒരുങ്ങി സുനില്‍കുമാറും കോണ്‍ഗ്രസും

Advertisement

തൃശ്ശൂര്‍. വോട്ട് ക്രമക്കേടിൽ കൂടുതൽ തെളിവുകൾ പുറത്തുവിടാൻ ഒരുങ്ങി തൃശ്ശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി എസ് സുനിൽകുമാർ. തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ നേരത്തെ സുനിൽകുമാറിന് കത്ത് അയച്ചിരുന്നു. വിഷയത്തിൽ സുനിൽകുമാർ ഇന്നലെ നേരിട്ട് മറുപടി നൽകിയതിന് പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ഉള്ള നീക്കം. അതിനിടെ വോട്ട് ക്രമക്കേടിൽ ബിജെപി നേതാക്കളെ വെട്ടിലാക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവരുന്നത് പാർട്ടിയെ പ്രതിരോധത്തിൽ ആക്കുകയാണ്. ഓരോ ബൂത്ത് തിരിച്ച് ക്രമക്കേടിലൂടെ ചേർത്ത വോട്ടുകളുടെ എണ്ണം കണക്കാക്കാനുള്ള പരിശോധന കോൺഗ്രസും ആരംഭിച്ചു. ആഭ്യന്തര പരിശോധനയിലൂടെ കണ്ടെത്തുന്ന വിവരങ്ങൾ ഉപയോഗിച്ച് രേഖാമൂലം തെരഞ്ഞെടുപ്പ് കമ്മീഷണനെ സമീപിക്കാനാണ് കോൺഗ്രസ് നീക്കം.

Advertisement