മഹാരാഷ്ട്രയില്‍ വെജിറ്റേറിയന്‍ സ്വാതന്ത്ര്യം

Advertisement

മുംബൈ. സ്വാതന്ത്ര്യ ദിനത്തിൽ ഇറച്ചി കടകൾ പൂട്ടാൻ വിവിധ തദ്ദേശസ്ഥാപനങ്ങൾ ഉത്തരവിറക്കിയതോടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ വിവാദം കത്തുന്നു. കല്യാൺ ഡോമ്പിവലി, നാഗ്പൂർ അടക്കമുള്ള തദ്ദേശസ്ഥാപനങ്ങൾ ഇതിനോടകം ഉത്തരവിറക്കി കഴിഞ്ഞു.

ആഹാരസ്വാതന്ത്ര്യത്തിലേക്ക് സർക്കാറിന്റെ കടന്നുകയറ്റമാണ് ഇതെന്ന് പ്രതിപക്ഷം ആരോപിച്ചു. തദ്ദേശസ്ഥാപനങ്ങൾ പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ കാര്യത്തിൽ എന്തുകൊണ്ട് ഇത്രയും താൽപര്യം കാണിക്കുന്നില്ല എന്ന് ശിവസേന ഉദ്ദവ് വിഭാഗം നേതാവ് ആദിത്യ താക്കറെ ചോദിച്ചു. ഭരണപക്ഷത്തു നിന്ന് എൻസിപി അജിത് പവാർ വിഭാഗവും തീരുമാനത്തിനെതിരെ രംഗത്ത് എത്തി. ഇതോടെ വിശദീകരണവുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മാധ്യമങ്ങൾക്ക് മുന്നിൽ എത്തി. 1988 ലെ സർക്കാർ ആണ് സ്വാതന്ത്ര്യ ദിനത്തിൽ കടകൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരവിറക്കിയത്. ഇപ്പോഴത്തെ സർക്കാറിന് ഈ തീരുമാനത്തിൽ ഒരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി

Advertisement