തിരുവനന്തപുരം.അങ്ങനെ കാപ്ചര്‍ ചെയ്ത കാര്‍ സര്‍ക്കാറായി. അബ്കാരി കേസിൽ കണ്ടുകെട്ടിയ വാഹനം പൊതു ഭരണ വകുപ്പിൻറെ ഹൗസ് കീപ്പിംഗ് വിഭാഗത്തിനായി സൗജന്യമായി അനുവദിച്ച് സർക്കാർ ഉത്തരവ്
തൃശ്ശൂരിലെ പഴയന്നൂർ പോലീസ് 2020 ൽ രജിസ്റ്റർ ചെയ്ത അബ്കാരി കേസിൽ ഉൾപ്പെട്ട KL 13 AP 6876 എന്ന നമ്പരിലെ Renault Captur Car(model 2019) ആണ് സെക്രട്ടറിയേറ്റ് പൊതു ഭരണ വകുപ്പ് ഹൗസ് കീപ്പിംഗ് വിഭാഗത്തിനായി സൗജന്യമായി അനുവദിച്ചത്
കേരള അബ്കാരി ചട്ടം 23 പ്രകാരമാണ് കണ്ടുകെട്ടിയ വാഹനം മറ്റൊരു സർക്കാർ വകുപ്പിന് സൗജന്യമായി അനുവദിക്കുന്നതെന്ന് നികുതി വകുപ്പിന്റെ ഉത്തരവ്
സെക്രട്ടറിയേറ്റ് പൊതു ഭരണ വകുപ്പിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിൻറെ ടാറ്റാ സുമോ വാഹനം നിലവിൽ 14 വർഷത്തിലധികം പഴക്കമുള്ളതും, 2026 മാർച്ച 24 വരമാത്രം ഫിറ്റ്നസ് ഉള്ളതും, ഈ വാഹനത്തിൽ ഉദ്യോഗസ്ഥർക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ തുരുമ്പെടുത്ത പഴകിയ നിലയിലുമായതിനാലാണ് തീരുമാനമെന്നും ഉത്തരവിൽ




































