കോഴിക്കോട് ഫറോക്ക് പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയിൽ

Advertisement

കോഴിക്കോട്: പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയിൽ. കോഴിക്കോട് ഫറോക്ക് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് അസം സ്വദേശിയായ പ്രസണ്‍ ജിത്ത് രക്ഷപ്പെട്ടത് ഇന്നലെ രാത്രി 7.30തോടെയായിരുന്നു. ഫറോക്ക് സ്ക്കുളിൻ്റെ ശുചി മുറിയിൽ ഒളിച്ചിരിക്കയായിരുന്നു.
പൊലീസ് സ്റ്റേഷനില്‍ നിന്നും കൈവിലങ്ങുമായാണ് പ്രതി രക്ഷപ്പെട്ടത്. ബംഗളൂരുവില്‍ നിന്ന് പിടികൂടിയ പ്രതിയെ സ്റ്റേഷനിലേക്ക് എത്തിച്ചതിന് പിന്നാലെയാണ് പ്രതി രക്ഷപ്പെട്ടത്.
ഫറോക്ക് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുപി സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതിയാണ് പ്രസണ്‍ ജിത്ത്.

Advertisement