കോഴിക്കോട്. കോർപ്പറേഷനിലെ വോട്ടർപട്ടിക ക്രമക്കേടിൽ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി മുസ്ലിം ലീഗ് വീണ്ടും രംഗത്ത്.മാറാട് ഡിവിഷനിലെ ഒരു കെട്ടിട നമ്പറിൽ 327 വോട്ടർമാരെ ചേർത്തു.സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ബേപ്പൂർ സർവീസ് സഹകരണ ബാങ്കിന് നൽകിയതാണ് ഈ കെട്ടിടം.സിപിഎം നേതാക്കളും ഉദ്യോഗസ്ഥരും ആസൂത്രിതമായ ഗൂഢാലോചനയാണ് ഇതിൽ നടത്തിയത്.ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് എടുക്കണം.രാഷ്ട്രീയമായും നിയമപരമായും ലീഗ് ഇതിനെ നേരിടും.തെരഞ്ഞെടുപ്പ് കമ്മീഷനും കോഴിക്കോട് കോർപ്പറേഷനും ഈ വിഷയത്തിൽ പരാതി നൽകി എന്നും ലീഗ് നേതാക്കൾ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് സിസ്റ്റത്തിൽ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുകയാണ്.ഈ വിഷയം തെരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായി കാണണമെന്നും എം കെ മുനീർ എംഎൽഎ ആവശ്യപ്പെട്ടു






































