തിരുവനന്തപുരം.എഴുപതി രണ്ട് വയസുള്ള വയോധികയ്ക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ.വയോധികയുടെ സഹോദരി പുത്രനായ കൊഞ്ചിറ സ്വദേശി സജീമിനെ (27) യാണ് വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്.അതിക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികയെ കന്യാകുളങ്ങര ആശുപത്രിയിലും തുടർന്ന് എസ് എ ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.






































