കൊച്ചി.നിർമാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹി തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരായ സാന്ദ്ര തോമസിന്റെ ഹർജി തള്ളി . എറണാകുളം സബ് കോടതിയുടേതാണ് നടപടി .കോടതി വിധിയിൽ നിരാശയെന്ന് സാന്ദ്ര തോമസ് പറഞ്ഞു
സാന്ദ്രയുടെ വാദങ്ങൾ വ്യാജമെന്ന് തെളിഞ്ഞതായി നിർമാതാക്കളായ ജി സുരേഷ്കുമാറും,
ലിസ്റ്റിൻ സ്റ്റീഫനും പ്രതികരിച്ചു. സജി നന്ത്യാട്ടിന്റെ ഫിലിം ചേമ്പർ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ച നടപടി അടിയന്തര എക്സിക്യൂട്ടിവ് കമ്മിറ്റി ഐകകണ്ഠനേ അംഗീകരിച്ചു.
പ്രസിഡന്റ്, ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കാൻ സാന്ദ്ര തോമസ് സമർപ്പിച്ച നാമ നിർദേശ തള്ളിയ നടപടി ചോദ്യം ചെയ്ത് നൽകിയ ഹർജിയാണ് എറണാകുളം സബ് കോടതി തള്ളിയത്. ഇതിന് പുറമേ വരണാധികാരിയുടെ നിയമനം ചോദ്യം ചെയ്തതടക്കം മൂന്ന് ഹർജികളും തള്ളി. ബൈലോ പ്രകാരം സാന്ദ്രയ്ക്ക് കൽപ്പിച്ച അയോഗ്യതയിന്മേലുള്ള ഹർജി രേഖകൾ പരിശോധിക്കാനുള്ള കാലതാമസം ചൂണ്ടികാട്ടി വിശദമായ വാദം കേൾക്കാൻ മാറ്റിവെച്ചു.
കോടതി വിധിയിൽ നിരാശയുണ്ടെന്നും നിയമോപദേശത്തിന് തുടർ നടപടികൾ സ്വീകരിക്കുമെന്നും സാന്ദ്ര തോമസ്
സാന്ദ്ര ഉന്നയിച്ച വാദങ്ങൾ വ്യാജമാണെന്ന് ബോധ്യമായതായി നിർമ്മാതാക്കളായ ബി രാകേഷ് , ജി.സുരേഷ് കുമാർ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ പ്രതികരിച്ചു.
ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ അംഗത്വവുമായി ബന്ധപ്പെട്ട രേഖകളുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഫിലിം ചേമ്പർ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജി വെച്ച സജി നന്ത്യാട്ട് നിർമ്മാതാവ് അനിൽ തോമസിനെതിരെ ഗുരുതര ആരോപണമായിരുന്നു ഉയർത്തിയത്. ആരോപണത്തിന് പിന്നാലെ വിശദീകരണവുമായി അനിൽ തോമസ്. തനിക്കെതിരെ നടന്നത് അടിസ്ഥാന രഹിതമായ ആരോപണമെന്നും നിയമ നടപടികൾ സ്വീകരിക്കുമെന്നും അനിൽ തോമസ് വ്യക്തമാക്കി
ഈ മാസം 27 നാണ് ഫിലിം ചേമ്പർ തിരഞ്ഞെടുപ്പ്. നാളെ കൊച്ചി പുല്ലേപ്പടി ഓഫിസിലായിരിക്കും നിർമ്മാതാക്കളുടെ സംഘടന ഭാരവാഹി തിരഞ്ഞെടുപ്പ്

































