ചികിത്സയ്ക്കായി എത്തിയ സ്ത്രീയെ ലൈംഗിക ഉദ്ദേശത്തോടെ ഉപദ്രവിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ പിടിയില്‍. പാല മുരിക്കുപുഴ ഭാഗത്താണ് സംഭവം. ക്ലിനിക്ക് നടത്തുന്ന പണിക്കന്‍ മാകുടി വീട്ടില്‍ ഡോ. പി.എന്‍. രാഘവനെയാണ് (75) പൊലീസ് അറസ്റ്റ് ചെയ്തത്.
പാലയിലെ ക്ലിനിക്കില്‍ ചികിത്സയ്ക്കെത്തിയ രോഗിയോട് അപമര്യാദയായി പെരുമാറുകയും പരിശോധനക്കിടെ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. വെള്ളിയേപ്പിള്ളി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോക്ടറെ പിടികൂടിയത്. ഓഗസ്റ്റ് 11നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
പാലാ എസ്.എച്ച്.ഒ പ്രിന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ എസ്.ഐ ഷാജ്മോഹന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സിനോജ്, മിഥുന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ഡോ. പി.എന്‍. രാഘവനെ അറസ്റ്റ് ചെയ്തത്.
































