ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ ഇരട്ടവോട്ടുണ്ടെന്ന കോൺഗ്രസ് ആരോപണം വ്യാജം, സിപിഎം

Advertisement

ഇടുക്കി. ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ ഇരട്ടവോട്ടുണ്ടെന്ന കോൺഗ്രസ് ആരോപണം വ്യാജമെന്ന് സിപിഎം.
പുറത്തുവിട്ട രേഖകൾ വ്യാജമാണെന്നും, യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന്, വ്യാജ ഐഡികൾ ഉണ്ടാക്കിയവർക്ക് ഈ തെളിവുകൾ ഉണ്ടാക്കുന്നത് നിസാരമാണെന്നും ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു.


ഉടുമ്പൻചോല മണ്ഡലത്തിൽ ഇരട്ട വോട്ട് ഇല്ല എന്നാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് പറയുന്നത്. സിപിഐഎമ്മിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് ഉടമ്പൻചോല. കോൺഗ്രസിന് മണ്ഡലത്തിൽ ജയിക്കാൻ കഴിയാത്തതിന്റെ വിഷമമാണ് പ്രകടിപ്പിക്കുന്നത് എന്നും സി വി വർഗീസിൻ്റെ പരിഹാസം.

ജില്ലയിലെ തമിഴ് ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ഇരട്ട വോട്ട് ഉണ്ടെന്നായിരുന്നു രേഖകൾ സഹിതം കോൺഗ്രസിന്റെ ആരോപണം. കോൺഗ്രസ് പുറത്തുവിട്ട ഈ രേഖകൾ വ്യാജമാണെന്നും സി വി വർഗീസ് പറയുന്നുണ്ട്. അതേസമയം പതിനായിരത്തിലധികം ഇരട്ട വോട്ടുകൾ ഉണ്ട് എന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ്. വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കും എന്നും നേതാക്കൾ പറയുന്നു

Advertisement