2025 ആഗസ്റ്റ് 13 ബുധൻ
BREAKING NEWS
👉വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിൽ തൃശൂരിൽ ഇന്നലെ നടന്ന സംഘർഷത്തിൽ 70 പേർക്കെതിരെ കേസ്സെടുത്തു.40 ബിജെപിക്കാർക്കും 30 സി പി എം കാർക്കും എതിരെയാണ് കേസ്
👉സംഘർഷത്തിൽ പരിക്കേറ്റ 3 ബി ജെ പ്രവർത്തകരും ഒരു സി പി എം പ്രവർത്തകനും ആശുപത്രിയിലാണ്.

👉മൗനം തുടർന്ന് സുരേഷ് ഗോപി. പുലർച്ചെ തിരുവനന്തപുരത്ത് എത്തിയ കേന്ദ്ര മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
👉രാജസ്ഥാനലിലെ ദ്രൗസയിലുണ്ടായ വാഹനാപകടത്തിൽ മരണസംഖ്യ 11 ആയി
👉വോട്ടർ പട്ടിക വിവാദത്തിൽ സുരേഷ് ഗോപിക്കെതിരായ പരാതി യിൽ ഉടൻ കേസ്സെടുക്കില്ല. എഡിജിപി തലത്തിൽ പരാതി പരിശോധിച്ചു.
👉 വോട്ടര്‍ പട്ടിക ക്രമക്കേട് വിവാദങ്ങള്‍ക്കിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഇന്ന് തൃശൂരില്‍ എത്തും.

👉രാവിലെ ഒന്‍പതരയോടെ വന്ദേഭാരത് ട്രെയിനില്‍ എത്തുന്ന സുരേഷ്ഗോപിക്ക് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ബിജെപി സ്വീകരണം നല്‍കും.
👉 സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് സിപിഎം ആക്രമിച്ചതില്‍ കമ്മിഷണര്‍ ഓഫിസിലേക്ക് ഇന്ന് മാര്‍ച്ച് നടത്തുമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്.
🌴കേരളീയം🌴
🙏 സംസ്ഥാനത്ത് കാലവര്‍ഷം ഈ മാസം 15-16ന് ശേഷം വീണ്ടും സജീവമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവില്‍ കാലവര്‍ഷം ഹിമാലയന്‍ മേഖലയില്‍ സജീവമായി തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദത്തിനു മുന്നോടിയയുള്ള ചക്രവാതചുഴി രൂപപ്പെട്ടു. ഇത് ആന്ധ്രാ ഒഡിഷ തീരത്തിനു സമീപം ഇന്ന് ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും നിലവില്‍ കേരളത്തില്‍ ഒറ്റപ്പെട്ട ഇടി മിന്നലും മഴയും തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

🙏 വിഭജന ഭീതി ദിനം ആചരിക്കുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍വകലാശാലയില്‍ ആശയക്കുഴപ്പം. പരിപാടി നടത്തണമോ വേണ്ടയോ എന്നുള്ളത് അതത് കോളേജുകള്‍ക്ക് തീരുമാനിക്കാമെന്ന് കേരള സര്‍വകലാശാല സര്‍ക്കുലര്‍ പുറത്തിറക്കി. മുഖ്യമന്ത്രിയുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടിയാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.
🙏 വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലെ എംപി ക്യാമ്പ് ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതിനിടെ സിപിഎം പ്രവര്‍ത്തകരിലൊരാള്‍ എംപിയുടെ ക്യാമ്പ് ഓഫീസിലേക്കുള്ള ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചു.
🙏 തൃശൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് അക്രമിച്ച സിപിഎമ്മിന്റെ നടപടി അത്യന്തം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

🙏 കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ സിപിഎം നടത്തിയ ആക്രമണത്തിനെതിരെ തൃശ്ശൂരില്‍ സിപിഎം ഓഫീസിലേക്ക് ബിജെപിയുടെ പ്രതിഷേധ പ്രകടനം. സിപിഎം ഓഫീസിന് മുന്നിലേക്ക് പന്തം കൊളുത്തി പ്രകടനവുമായെത്തിയ ബിജെപി പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പൊലീസുമായി ഉന്തും തള്ളും ഉണ്ടായി.
🙏 ഒരുലക്ഷം കോടി രൂപയുടെ ഇടപാട് നേട്ടം കൈവരിച്ച് കെ.എസ്.എഫ്. ഇ. ആദ്യമായാണ് രാജ്യത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മിസലേനിയസ് നോണ്‍ ബാങ്കിംഗ് സ്ഥാപനം ഈ നേട്ടം കൈവരിക്കുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനവും ആഘോഷപരിപാടികളുടെ ഉദ്ഘാടനവും ഇന്ന് ഉച്ചയ്ക്ക് 12ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
🙏 സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനായ് വീണ്ടും നിര്‍ദേശങ്ങള്‍ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി വിശിവന്‍കുട്ടി. പാഠപുസ്തകങ്ങളുടെയും നോട്ട്ബുക്കുകളുടെയും ഭാരം കുറയ്ക്കാനാണ് നടപടികള്‍ സ്വീകരിക്കുക. ഇതിനുവേണ്ടി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചുകൊണ്ട് മന്ത്രി ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്.

🙏 സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
🙏 വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. വിദ്യാര്‍ത്ഥികളെ സീറ്റില്‍ നിന്ന് എഴുന്നേല്‍പ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്താല്‍ അത്തരം ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
🙏 സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നു എന്ന കേന്ദ്രസര്‍ക്കാര്‍ വാദം പച്ചക്കള്ളമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കഴിഞ്ഞ ഒമ്പത് വര്‍ഷമായി കേരളത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ പോലും അടച്ചുപൂട്ടിയിട്ടില്ലെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

🙏 മായം കലര്‍ന്നതായി സംശയമുള്ളതും തെറ്റായ വിവരങ്ങള്‍ നല്‍കി വില്‍ക്കുന്നതുമായ വെളിച്ചെണ്ണയും ബ്ലെന്‍ഡഡ് ഭക്ഷ്യഎണ്ണയും ഭക്ഷ്യ സുരക്ഷാ വിഭാഗം പിടിച്ചെടുത്തു. ഹരിപ്പാട് തുലാംപറമ്പ് പ്രവര്‍ത്തിക്കുന്ന ഹരിഗീതം കോകോനട്ട് ഓയില്‍ എന്ന സ്ഥാപനത്തില്‍ നിന്നും 6500 ലിറ്റര്‍ എണ്ണയാണ് പിടിച്ചെടുത്തത്.
🙏 കോടഞ്ചേരി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ജൂനിയര്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കോടഞ്ചേരി സ്വദേശി അമലിനാണ് (16) പരിക്കേറ്റത്.കൈകൊണ്ട് ആംഗ്യ കാണിച്ചതിനാണ് മര്‍ദനം എന്നാണ് ആരോപണം.
🙏 റെയില്‍വേ ജീവനക്കാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുറാഞ്ചേരി പെട്രോള്‍ പമ്പിന് പിന്‍വശത്ത് റെയില്‍വേ ട്രാക്കിലാണ് റെയില്‍വേ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനായ പട്ടാമ്പി സ്വദേശി അരുണിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

🙏 സമ്മേളനത്തിനു മുമ്പ് വിഭാഗീയതയില്‍ കുടുങ്ങി പത്തനംതിട്ട സിപിഐ ജില്ലാ നേതൃത്വം. ജില്ലാ സമ്മേളനത്തിന് മുമ്പുള്ള ബാനര്‍ ജാഥ റദ്ദാക്കിയിരിക്കുകയാണ്. പാര്‍ട്ടി ജില്ലാ സമ്മേളന നഗരിയിലേക്കുള്ള ബാനര്‍ ജാഥയാണ് റദ്ദാക്കിയത്. വിഭാഗീയ പ്രശ്നങ്ങളെ തുടര്‍ന്നാണ് ജാഥ റദ്ദ് ചെയ്യാന്‍ കത്ത് നല്‍കിയത്. ആഗസ്റ്റ് 14ന് ജില്ലാ സമ്മേളനം നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് വീണ്ടും ജില്ലയില്‍ നടപടി.
🙏 കോതമംഗലത്തെ യുവതിയുടെ ആത്മഹത്യയില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്തയച്ചു. മകള്‍ ആത്മഹത്യ ചെയ്തത് മതപരിവര്‍ത്തന ശ്രമം മൂലമാണെന്നാണ് മാതാവ് കത്തില്‍ വ്യക്തമാക്കിയിരി
ക്കുന്നത്.

🙏 മുന്‍ എം.എല്‍.എ പി.വി അന്‍വറിനെതിരായ ടെലഫോണ്‍ ചോര്‍ത്തല്‍ കേസ് അന്വേഷിക്കാന്‍ ഡിഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ച് സര്‍ക്കാര്‍. മലപ്പുറം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൃശൂര്‍ റേഞ്ച് ഡി.ഐ.ജി ഹരിശങ്കറിന്റെ മേല്‍നോട്ടത്തില്‍ അന്വേഷിക്കും.
🙏 കോട്ടയം യാര്‍ഡിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം. 16 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലെ ട്രെയിന്‍ ഗതാഗതത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോട്ടയം നിലമ്പൂര്‍ എക്സ്പ്രസ് അഞ്ച് ദിവസത്തേക്ക് ഭാഗികമായി റദ്ദാക്കി.

🙏 ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് ലോക്സഭയിലും രാജ്യസഭയിലും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി സമര്‍പ്പിച്ചു.
🙏 കൊച്ചി തീരത്ത് അപകടത്തില്‍പ്പെട്ട എം എസ് സി കപ്പല്‍ ഉടമകള്‍ക്ക് തിരിച്ചടി. എം എസ് സി കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യ ബന്ധന ബോട്ട് ഉടമകള്‍ നല്‍കിയ നഷ്ടപരിഹാര ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
🙏 വൈക്കത്തിനടുത്ത് ചെമ്പില്‍ ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ചു. കാറില്‍ നിന്നും പുക വരുന്നത് കണ്ട് പുറത്തിറങ്ങിയതിനാല്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വൈക്കം ടിവി പുരം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് കത്തിയത്.

🇳🇪 ദേശീയം 🇳🇪
🙏 ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ തെരുവുനായകളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തില്‍ വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രിയും മൃഗാവകാശ പ്രവര്‍ത്തകയുമായ മനേക ഗാന്ധി. കോടതിയുടെ ഉത്തരവ് അപ്രായോഗികമാണെന്നും ഇത് പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് ഹാനികരമാണെന്നും അവര്‍ പറഞ്ഞു.
🙏 തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബിഹാറില്‍ നടത്തിവരുന്ന പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്കിടയില്‍ മരിച്ചെന്ന് പറഞ്ഞ് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ രണ്ട് വോട്ടര്‍മാരെ സുപ്രീംകോടതിയിലെത്തിച്ച് പൊതുപ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ്. അതൊരു അശ്രദ്ധമായ പിഴവായിരിക്കാമെന്നും അത് തിരുത്താവുന്നതാണെന്നും പറഞ്ഞ ജസ്റ്റിസ് ബാഗ്ചി നിങ്ങളുടെ വാദങ്ങള്‍ ഞങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നും പറഞ്ഞു.

🙏 ആധാര്‍ കാര്‍ഡ് പൗരത്വത്തിന്റെ നിര്‍ണായക തെളിവായി കണക്കാക്കാനാവില്ലെന്ന വാദം ശരിയെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് ശരിയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ആധാര്‍ കാര്‍ഡില്‍ പരിശോധന വേണ്ടിവരുമെന്നും വാക്കാല്‍ നിര്‍ദേശിച്ചു.
🙏 അംബാനി കുടുംബത്തിന്റെ സമ്പത്ത് അദാനി കുടുംബത്തേക്കാള്‍ ഇരട്ടിയെന്ന് റിപ്പോര്‍ട്ട്. അദാനി കുടുംബത്തിന് 28 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ടെന്നും ഇത് 14.01 ലക്ഷം കോടി രൂപ ആസ്തിയുള്ള അദാനി കുടുംബത്തിന്റേതിനേക്കാള്‍ ഇരട്ടിയിലധികമാണെന്നും റിപ്പോര്‍ട്ടുകള്‍.

🇦🇴 അന്തർദേശീയം 🇦🇺
🙏 കുവൈത്തില്‍ ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ നിര്‍ദ്ദേശപ്രകാരം താമസകാര്യ അന്വേഷണ വിഭാഗം രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും വലിയ സുരക്ഷാ പരിശോധന നടത്തി. നിയമം നടപ്പാക്കുകയും ക്രമസമാധാനം നിലനിര്‍ത്തുകയും ചെയ്യുക എന്നതായിരുന്നു ഈ നീക്കത്തിന്റെ ലക്ഷ്യം.
🙏 ഗാല്‍വാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് തകര്‍ന്ന ഇന്ത്യ- ചൈന ബന്ധം വീണ്ടും ഊഷ്മളമാകുന്നതായി സൂചന. ഇന്ത്യയിലേക്കുള്ള യൂറിയ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ചൈന ലഘൂകരിച്ചതായാണ് റിപ്പോര്‍ട്ട്.

🙏 ഇന്ത്യക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ തുടര്‍ന്ന് അയര്‍ലന്‍ഡിലെ ‘ഇന്ത്യാ ഡേ’ ആഘോഷങ്ങള്‍ മാറ്റിവച്ചു. സുരക്ഷാ ആശങ്കളെ തുടര്‍ന്നാണ് ആഘോഷം മാറ്റിയതെന്ന് അയര്‍ലന്‍ഡ് ഇന്ത്യ കൗണ്‍സില്‍ അറിയിച്ചു.
🙏 അയര്‍ലന്‍ഡിലെ ഇന്ത്യക്കാര്‍ക്ക് നേരെയുണ്ടായ സമീപകാല ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഐറിഷ് പ്രസിഡന്റ് മൈക്കിള്‍ ഡി ഹിഗ്ഗിന്‍സ്. ഇത്തരം ആക്രമണങ്ങള്‍ അതിനീചവും രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു.
🙏 ഗാസയില്‍ പലസ്തീന്‍ കുട്ടികള്‍ പട്ടിണിമൂലം മരിക്കുന്നതായുള്ള ആശങ്ക വ്യാപകമാവുന്നതിനിടെ മാര്‍പ്പാപ്പയോട് ഗാസ സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശസ്ത പോപ്പ് ഗായിക മഡോണ. ഒരുപാട് വൈകും മുന്‍പ് ഗാസ സന്ദര്‍ശിക്കണം. ഒരു അമ്മയെന്ന നിലയില്‍ ഗാസയിലെ കുട്ടികള്‍ അനുഭവിക്കുന്ന പീഡനം കണ്ടുനില്‍ക്കാന്‍ കഴിയുന്നില്ല.

🥍കായികം🏏
🙏കേരള സ്റ്റേറ്റ് അത് ലറ്റിക്ക് അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്ക് ചാമ്പ്യൻഷിപ്പ് 16 മുതൽ 19 വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കും.
🙏ഇന്ത്യൻ ക്രിക്കറ്റ് ബോർഡിൻ്റെ (ബിസിസിഐ) പ്രസിഡൻ്റ് ആയി മുൻ ഇന്ത്യൻ താരം റോജർ ബിന്നി തുടരാൻ സാധ്യത






































