സുരേഷ് ഗോപിയുടെ ഓഫീസിലെ ദിശ ബോർഡിൽ കരിയോയിൽ ഒഴിച്ച സിപിഎം പ്രവർത്തകനെ അറസ്റ്റുചെയ്തു,ഇന്ന് സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധ ദിനം ആചരിക്കും

Advertisement

തൃശൂര്‍.സുരേഷ് ഗോപിയുടെ ഓഫീസിലെ ദിശ ബോർഡിൽ കരിയോയിൽ ഒഴിച്ച സിപിഎം പ്രവർത്തകനെ അറസ്റ്റുചെയ്തു വൈകുന്നേരം സിപിഎം മാർച്ചിനിടെ സുരേഷ് ഗോപിയുടെ ഓഫീസിലെ ദിശ ബോർഡിൽ കരിയോയിൽ ഒഴിച്ച പ്രവർത്തകനെയാണ് അറസ്റ്റ് ചെയ്തത്

വിപിൻ വിൽസൺ എന്ന സിപിഎം പ്രവർത്തകനെയാണ് വിയ്യൂർ പോലീസ് അറസ്റ്റ് ചെയ്തത്. കരിയോയിൽ ഒഴിച്ചതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രവർത്തകനെ സിപിഎം പ്രവർത്തകർ മോചിപ്പിച്ചിരുന്നു. കരിയോയിൽ ഒഴിച്ചത് രാഷ്ട്രീയ സംഘർഷത്തിനിടയാക്കിയ പശ്ചാത്തലത്തിലാണ് രാത്രി വൈകിയുള്ള അറസ്റ്റ്.

കരിഓയില്‍പ്രയോഗത്തില്‍ പ്രതിഷേധിച്ച് ബിജെപി സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കുള്ള വഴിയിൽ വച്ച് പോലീസ് തടഞ്ഞു. തുടർന്ന് ഏറെനേരം മുദ്രാവാക്യം വിളിച്ച ബിജെപി പ്രവർത്തകർ പോലീസുമായി ഉന്തും തള്ളും ഉണ്ടായി. തുടർന്ന് നടന്ന ധർണ്ണ ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് സംഘടിച്ച് മുദ്രാവാക്യം വെളിച്ചത്തിയ സിപിഎം പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ ഉണ്ടായ വാക്കേറ്റം ആണ് കല്ലേറിൽ കലാശിച്ചത്. ഒടുവിൽ പോലീസും ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബും ഇടപെട്ട് ബിജെപി പ്രവർത്തകരെ പിന്തിരിപ്പിച്ചതോടെയാണ് സംഘർഷം അവസാനിച്ചത്.

ഇന്ന് സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധ ദിനം ആചരിക്കും. സുരേഷ്ഗോപിയുടെ ഓഫീസ് സിപിഐഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ചാണ് പ്രതിഷേധം. പരിക്കേറ്റ പ്രവർത്തകരെ സന്ദർശിക്കുന്നതിനൊപ്പം തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷൻ ഓഫീസിലേക്ക് നടക്കുന്ന മാർച്ചിലും സുരേഷ് ഗോപി പങ്കെടുക്കും.

മൗനം തുടർന്ന് സുരേഷ് ഗോപി.തിരുവനന്തപുരത്തും കേന്ദ്രമന്ത്രി പ്രതികരിച്ചില്ല.പുലർച്ചെ രണ്ടുമണിക്ക് എയർ ഇന്ത്യ വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിയത്. പുലർച്ചെ 5.15ന് വന്ദേ ഭാരതതിൽ സുരേഷ് ഗോപി തൃശ്ശൂരിലേക്ക് മടങ്ങി

വിമാനത്താവളത്തിൽ വച്ച് മാധ്യമങ്ങളോട് പ്രതികരിച്ചില്ല. റെയിൽവേ സ്റ്റേഷനിൽ പ്രധാന കവാടം ഒഴിവാക്കി മറ്റൊരു വഴിയിലൂടെയാണ് സുരേഷ് ഗോപി എത്തിയത്

Advertisement