അമ്മയുടെ തിരഞ്ഞെടുപ്പ്‌ മറ്റന്നാൾ

Advertisement

താര സംഘടന അമ്മയുടെ തിരഞ്ഞെടുപ്പ്‌ മറ്റന്നാൾ . വോട്ട് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിൽ ആണ് സ്ഥാനാർഥികൾ. രണ്ടു പാനലുകളിൽ മത്സരിക്കുന്ന പതിവിന് പകരം വ്യക്തിപരമായാണ് അമ്മയിൽ മത്സരം. 74 പേർ പത്രിക നൽകിയതിൽ 23 പേരാണ് രംഗത്തുള്ളത്. മത്സരരംഗത്ത് നിന്ന് ജഗദീഷ് പിന്മാറിയതോടെ അമ്മയുടെ പ്രസിഡൻറ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മിലാണ്. തലപ്പത്തേക്ക് ആരെത്തും എന്ന് വെള്ളിയാഴ്ച അറിയാം. നാസർ ലത്തീഫ്, ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവരാണ് വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സര രംഗത്തുള്ളത്. അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കൂ പരമേശ്വരനും തമ്മിലാണ് മത്സരം. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിൽ ട്രഷറർ സ്ഥാനത്തേക്കും മത്സരം നടക്കും.
പ്രസിഡന്റ് സ്ഥാനാർത്ഥി ശ്വേതാ മേനോൻ, ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി കുക്കു പരമേശ്വരൻ എന്നിവർക്കെതിരെ കേസ് വന്നതാണ് വിവാദം. ശ്വേതയ്‌ക്കെതിരായ കേസിനെ താരങ്ങൾ ഒറ്റക്കെട്ടായി എതിർക്കുന്നു. വിവാദങ്ങൾ ഓരോന്നായി വന്നതോടെ സംഘടനയിലെ അംഗങ്ങൾക്ക് പരസ്യ പ്രതികരണ വിലക്കുമായി വരണാധികാരികൾ രംഗത്ത് വന്നിരുന്നു.

Advertisement