മലപ്പുറം. കുറ്റിപ്പുറത്ത് മന്ത്രി വീണ ജോർജ് പങ്കെടുത്ത പരിപാടിക്കിടെ സംഘർഷം. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ആണ് സംഭവം. വിവിധ പദ്ധതികൾ മന്ത്രി ഉത്ഘാടനം ചെയ്യുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു പ്ലക്കാർഡ് ഉയർത്തി. പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചു എന്നാണ് പരാതി. ഡോ ഹാരിസിന് പിന്തുണ അറിയിച്ചാണ് പ്രവർത്തകർ പ്ലക്കാട് ഉയർത്തിയത്






































