മഞ്ചേരി ജനറൽ ആശുപത്രി ആരുടെ, വേദിയിൽ ഏറ്റുമുട്ടി ആരോഗ്യ വകുപ്പ് മന്ത്രിയും മഞ്ചേരി നഗരസഭാ ചെയർപേഴ്‌സനും

Advertisement

മലപ്പുറം. വേദിയിൽ ഏറ്റുമുട്ടി ആരോഗ്യ വകുപ്പ് മന്ത്രിയും മഞ്ചേരി നഗരസഭാ ചെയർപേഴ്‌സനും. മഞ്ചേരി മെഡിക്കൽ കോളജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഞ്ചേരി ജനറൽ ആശുപത്രിയെ ചൊല്ലിയായിരുന്നു ഇരുവരും തമ്മിലുള്ള സംസാരം.

യുഎ ലത്തീഫ് എംഎൽഎയാണ് ജനറൽ ആശുപത്രി വിഷയം വേദിയിൽ ഉയർത്തിയത്. ഉദ്ഘാടനം കഴിഞ്ഞു മടങ്ങിയ മന്ത്രി വീണ ജോർജ് വീണ്ടും മൈക്കിന് അരികിലെത്തി MLA ക്ക് മറുപടി നൽകി. 2016 ൽ തന്നെ മഞ്ചേരി ജനറൽ ആശുപത്രി നഗരസഭയ്ക്ക് കൈമാറി എന്നും ഉത്തരവുണ്ടെന്നും മന്ത്രി. മന്ത്രി പറഞ്ഞത് വാസ്തവിരുദ്ധമായ കാര്യമന്ന് നഗരസഭ ചെയർപേഴ്സൺ വി. എം സുബൈദ മന്ത്രിക്ക് അരികിലെത്തി വിളിച്ചു പറഞ്ഞു. മറ്റ് നേതാക്കളും ചേരിതിരിഞ്ഞു മറുപടി നൽകിയ ശേഷമാണ് തർക്കം അവസാനിച്ചത്.

Advertisement