കൊല്ലം.ലക്ഷക്കണക്കിന് ആളുകൾക്ക് നേരിടേണ്ടി വന്ന തെരുവ് നായ അക്രമണത്തിന് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ അടിയന്തിര പരിഹാരം കാണാൻ സംസ്ഥാന സർക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ആവശ്യപ്പെട്ടു.
നിരവധി വർഷങ്ങളാ യുള്ള ആവശ്യമാണ് കോടതിയിലൂടെ പരിഹരിക്കപ്പെട്ടത്. സാങ്കേതിക തടസ്സവാദങ്ങൾ ഉന്നയിക്കാതെ തെരുവ് നായകളെ ഇല്ലായ്മ ചെയ്യാൻ നടപടി എടുക്കണമെന്നും കഴിഞ്ഞ 3 വർഷങ്ങളിൽ നടപ്പാക്കിയ.വന്ധ്യംകരണ പദ്ധതി പരാജയപ്പെട്ടതിനെക്കുറിച്ചും ചിലവഴിച്ച തുക സംബന്ധിച്ചും സത്യ സന്ധമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എന്നിവർക്ക് സംസ്ഥാന പ്രസിഡന്റ് ഷിബു.കെ.തമ്പി, സംസ്ഥാന സെക്രട്ടറി പി.ടി ശ്രീകുമാർ എന്നിവർ പരാതി നൽകി.
Home News Breaking News തെരുവ് നായ ആക്രമണം : സുപ്രീം കോടതി വിധി നടപ്പാക്കണം :ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ






































