വിമാനത്തിനുള്ളില്‍ പുകവലിക്കാന്‍ ശ്രമം; കൊല്ലം സ്വദേശി പിടിയില്‍

Advertisement

ഷാര്‍ജയില്‍ നിന്നു തിരുവനന്തപുരത്ത് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ശുചിമുറിയില്‍ പുകവലിച്ച കൊല്ലം പള്ളിമണ്‍ സ്വദേശിയായ യുവാവിനെ ജീവനക്കാര്‍ പിടികൂടി പൊലീസിനു കൈമാറി.
ഒളിപ്പിച്ചു കടത്തിയ ലൈറ്റര്‍ ഉപയോഗിച്ചാണ് സിഗരറ്റ് കത്തിച്ചത്. ശുചിമുറിയില്‍ പുക ഉയര്‍ന്നതോടെ വിമാനത്തിലെ അപായമണി മുഴങ്ങുകയായിരുന്നു. വലിയതുറ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു.

Advertisement