വാല്‍പ്പാറ. മനോഹരമാണ് വാല്‍പ്പാറയില്‍ വന്യജീവി ആക്രമണം പരിഹാരമില്ലാതെ തുടരുന്നു. ഇന്നലെയാണ് എട്ടുവയസുകാരനെ പുലി പിടിച്ചത്.ഏതാനും ആഴ്ചകൾക്ക് മുൻപ് ആറു വയസ്സുള്ള പെൺകുട്ടിയെയും പുലി പിടികൂടി കൊലപ്പെടുത്തിയിരുന്നു. തലനാരിഴ്ക്ക് ഒരു കുട്ടി പുലി ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. മുമ്പ് രാത്രി ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ പകലും ആക്രമണം നടക്കുകയാണ്. തൊവിലാളിമേഖലയായ ഇവിടെ സുരക്ഷിതത്വത്തിന് വനം വകുപ്പ് യാതൊന്നും ചെയ്യുന്നില്ല.
ഇന്നലെ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട എട്ടുവയസ്സുകാരന്റെ പോസ്റ്റുമോർട്ടം ഇന്നു നടക്കും. വാൽപ്പാറ താലൂക്ക് ആശുപത്രിയിൽ ആയിരിക്കും പോസ്റ്റ്മോർട്ടം . ഇന്നലെ വൈകുന്നേരം ആണ് ആസാം സ്വദേശിയായ നൂറിൻ ഇസ്ലാമിനെ പുലി പിടിച്ചുകൊണ്ടുപോയി ഭക്ഷിച്ചു കൊലപ്പെടുത്തിയത്. വേവർലി എസ്റ്റേറ്റിലെ പാടിയുടെ മുറ്റത്തിരുന്ന് കളിക്കുകയായിരുന്നു കുട്ടി. വൈകുന്നേരം 6.45 ഓടെ കുട്ടിയെ പുലി പിടിച്ചു കൊണ്ടുപോയി. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തി തിരച്ചിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുലി ഭക്ഷിച്ച നിലയിൽ ആയിരുന്നു.






































