ധരാലി. ഉത്തരാഖണ്ഡിലെ ധരാലിയിൽ രക്ഷാപ്രവർത്തനം ഇന്ന് എട്ടാം ദിവസത്തിലേക്ക്. സൈന്യത്തിന്റെ നേതൃത്വത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. അതേസമയം ഗംഗോത്രി ദേശീയപാതയിൽ ഇതുവരെയും ഗതാഗതം പുനസ്ഥാപിക്കാൻ ആയിട്ടില്ല. ബെയ്ലി പാലത്തിന്റെ നിർമ്മാണം കഴിഞ്ഞദിവസം പൂർത്തിയായെങ്കിലും മൂന്നിടങ്ങളിൽ റോഡ് പാടെ തകർന്ന് കിടക്കുന്നതാണ് വലിയ വെല്ലുവിളി ഉയർത്തുന്നത്.
അതേസമയം ഉത്തരാഖണ്ഡിൽ ഇന്നുമുതൽ ഏഴു ദിവസത്തേക്ക് അതിതീവ്രമഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.





































